സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35212alppuzha (സംവാദം | സംഭാവനകൾ)
സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ
വിലാസം
പഴവങ്ങാടി

അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ
,
688011
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04772238027
ഇമെയിൽ35212.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. റോസമ്മ ജോസ്
അവസാനം തിരുത്തിയത്
27-04-202035212alppuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ 1919 - ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ ആരംഭിച്ചത്, ബഹുമാനപ്പെട്ട മുരിയ്ക്കൽ ചാക്കോച്ചനച്ചനാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണം എന്ന വിശുദ്ധ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻറെ ആഗ്രഹവും, അന്നത്തെ വൈദിക മേലദ്ധ്യക്ഷന്മാരുടെ സർക്കുലറുകളുടെ വെളിച്ചത്തിലും സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്നുമുതൽ പഴവങ്ങാടി മാർശ്ലീവാ പള്ളിയുടെ വികാരിമാരാണ് ഈ സ്കൂളിൻറെ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഡോ. ജോസഫ് തൂമ്പുങ്കൽ അച്ചനാണ്. തുടക്കം മുതൽ ഈ സ്കൂളിൻറെ പരിപാലനച്ചുമതല ബഹുമാനപ്പെട്ട സി.എം.സി. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചിരുന്നു. 2015 വരെ പ്രഥമാദ്ധ്യാപകരായി ബഹുമാനപ്പെട്ട കർമ്മലീത്താസിസ്റ്റേഴ്സ് ഇതിനെ നയിച്ചു വന്നിരുന്നു. സിസ്റ്റർ ഏവുപ്രാസിയ സി.എം.സി. ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി. റോസമ്മ ജോസാണ്. 1953 - ൽ ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ മാത്യു കാവുകാട്ടിൻറെ നിർദ്ദേശ പ്രകാരം ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളെയും ചേർത്ത് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. അതോടുകൂടി സെൻറ്. ആൻറണീസ് എൽ.പി.എസ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ ഒരു ഭാഗമായി മാറി. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ (രക്ഷാധികാരിയായി) നിയമിക്കുന്ന മാനേജരച്ചന്മാരുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യത്തെ കോർപ്പറേറ്റ് മാനേജർ ബഹു. മാത്യു വയലുങ്കൽ അച്ചനും, ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജ്മെൻറ് മാനേജർ ബഹു. മാത്യു നടമുഖത്തച്ചനുമാണ്. ഈ സ്കൂളിൻറെ ആരംഭം മുതൽ രക്ഷകർത്താക്കളുടെ വലിയ സഹകരണവും പ്രോത്സാഹനവും ലഭിച്ചിരുന്നു. വിവിധ പി.റ്റി.എ. പ്രസിഡൻറുമാരുടെ കുടക്കീഴിൽ പി.റ്റി.എ. കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചിരുന്നു. ശ്രീ. ജോൺ റ്റി മാത്യു ഇപ്പോഴത്തെ പി.റ്റി.എ. പ്രസിഡൻറും ശ്രീമതി സുജാമോൾ എം.പി.റ്റി.എ. പ്രസിഡൻറായും സേവനമനുഷ്ഠിക്കുന്നു. ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാലും സ്കൂളിൻറെ സൗകര്യം കുറവായിരുന്നതിനാലും 1948 -ൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചതുമുതൽ ഈ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2015 ൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോക്കൽ മാനേജരുമായിരുന്ന ഫിലിപ്പ് വൈക്കത്തുകാരനച്ചൻറെയും മാർശ്ലീവാ ഫൊറൈൻ പള്ളി കമ്മറ്റിയുടെയും പ്രത്യേക താൽപര്യപ്രകാരം ആധുനിക സൗകര്യങ്ങളോടെ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. 30 - 5 - 2015 ൽ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു നൽകി. ആരംഭം മുതൽ മലയാളം മീഡിയം മാത്രമാണുണ്ടായിരുന്നത്. 2006 ൽ അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിമോൾ ജോസഫ് ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിച്ചു. ഇപ്പോൾ കൂടുതൽ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം എന്ന ക്രിസ്തീയ കാഴ്ചപ്പാട് അക്ഷരം പ്രതി നടപ്പിലാക്കി, അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന ഈ വിദ്യാലയം എണ്ണമറ്റ ഉന്നതസ്ഥാനീയരായ വ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കൂളിൽപഠിക്കുക എന്നത്, ഒരു അഭിമാനമായി കുട്ടികൾ കരുതുന്നു. ഒരു വിളിപ്പാടകലെ രണ്ട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ടായിട്ടും ഇന്നും പത്ത് ഡിവിഷനുകളോടെ ഈ വിദ്യാലയം അഭിമാനത്തോടെ ശതാബ്ദി ആഘോഷിക്കാനായി ഒരുങ്ങുന്നു. കേരളാ പോലീസിൻറെ അഭിമാനമായ ശ്രീമതി. സന്ധ്യാ ബി. ഐ.പി.എസ്. തുടങ്ങി, പ്രമുഖരായ ഒട്ടേറെ വക്കീലന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രീയപ്രമുഖർ തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 310 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് ഇത്. അധ്യാപകരുടെ അർപ്പണബോധവും, സ്നേഹപൂർവ്വമായ കരുതലും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യവും സ്കൂൾ മാനനേജരുമാരുടെ പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങിളിലെത്തിക്കുന്നു. ആലപ്പുഴ പട്ടണത്തിൻറെ തിലകക്കുറിയായി, ശോഭിക്കുന്ന ഈ വിദ്യാലയം ഇനിയും അനേകം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകി പ്രശോഭിക്കും.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ആർ. ഓ. പ്ലാന്റ് ഒരുക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ ഓരോ നിലയിലും ഒരുക്കിയിട്ടുണ്ട്. പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് അത്യാധുനിക ഡിജിറ്റൽ ബോർഡ് ഉൾപ്പെടെ സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു. വിവര വിനിമയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി പ്രൊജക്ടർ സൗകര്യമുൾപ്പെടെ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു. വിവിധ ക്ലാസ് മുറികളിൽ പ്രയോജനപ്പെടത്തക്കവിധം പോർട്ടബിള് പ്രൊജക്ടർ സ്പീക്കർ ഇവ ലഭ്യമാക്കുന്നുണ്ട്. മികച്ച ഒരു പൊതു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര വായനയിലൂടെ അറിവിൻറെ ലോകത്തേയ്ക്ക് കുട്ടികളെ കൂടുതൽ കൈപിടിച്ചുയർത്താനായി സ്കൂൾ ഏറ്റെടുത്ത മികവാർന്ന സംരംഭമാണ് ക്ലാസ്സ് ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ ഒരു എൽ. പി. സ്കൂളിന് ലഭ്യമാകാവുന്നതിൽ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് വിദ്യാലയം തന്റെ കുരുന്നുകൾക്കായി സജ്ജമാക്കിയിട്ടുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

നേട്ടങ്ങൾ

2014 - 15 ൽ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ മികച്ച പി.റ്റി.എ. യ്ക്കും മികച്ച സ്കൂളിനുമുള്ള അവാർഡ് ലഭിച്ചു. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും പരിശീലനം നൽകുന്നു. ഉപജില്ലാ കലോത്സവങ്ങളിലും സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കായിക മത്സരങ്ങളിലും നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി Hello English മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പരിപാടികളും നടത്തിവരുന്നു. മികവ് 2017 - എന്ന പേരിൽ സംസ്ഥാനതലത്തിൽ മികവുറ്റ പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിന് സംസ്ഥാനതല അംഗീകാരം ലഭിച്ചു. (4-ാം ക്ലാസ്സിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന വ്യവഹാര രൂപങ്ങളും മറ്റു വിഷയങ്ങളുടെ ഉല്പന്നങ്ങളും ചേർത്ത് കുട്ടി അവനാകാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രവും ക്ലാസ്സ് ഫോട്ടോയും പുറം പച്ചകളാക്കി വ്യക്തിഗതമായി തയ്യാറാക്കുന്ന കൈയ്യെഴുത്തു മാസിക "ലിറ്റിൽ ബഡ്സ്", ലിറ്റിൽ ബഡ്സ് കയ്യെഴുത്തു മാസികയിൽ നിന്നും മികച്ചതെന്നു കുട്ടി കരുതുന്ന ഓരോ സൃഷ്ടിവീതം തെരഞ്ഞെടുത്ത് തയ്യാറാക്കുന്ന പ്രിൻറ് മാസികയായ "പാഠം 1" എന്നീ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. ബി. സന്ധ്യ ഐ.പി. എസ്

ചിത്രശാല

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}