ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/മുരടിച്ചവർ

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുരടിച്ചവർ

ജനങ്ങൾ തിങ്ങിനിറഞ്ഞ് മാത്രം കണ്ടിട്ടുള്ള നഗരങ്ങൾ ഇന്ന് വിജനമാണ്, വീഥികളിൽ ആളനക്കമില്ല, കുട്ടികളുടെ ആഹ്ലാദാരവങ്ങൾ മുഴങ്ങിയിരുന്ന കളികളങ്ങൾ നിശബ്ദമായിരിക്കുന്നു. ഈ മൂകതയിൽ ഒരു വൃദ്ധൻ ഇരടി ഇരടി നടന്നു നീങ്ങുന്നു. വളർച്ച മുരടിച്ചു, കണ്ണുകൾ വിളറി, ചുണ്ടുകൾ വരണ്ട്, കീറിപറിഞ്ഞ വസ്ത്രം അണിഞ്ഞ കണ്ടാൽ ആരും അറയ്ക്കുന്ന വിരൂപൻ. വളർച്ച മുരടിച്ചതിനാൽ ഇയാളെയും പലരും കളിയാക്കിയിട്ടുണ്ടാവും........ തെരുവുകളിൽ ഭിക്ഷയാചിച്ചു നടക്കുകയാണയാൾ, ഒരു മനുഷ്യനെയെങ്ങിലും കണ്ടുകിട്ടാൻ പ്രാർത്ഥിച്ചുകൊണ്ട് . അയാൾ ദിവസങ്ങളായി പട്ടിണിയാണ്, ഒരു തുള്ളി വെള്ളത്തിനുവേണ്ടി അലയുകയാണ്. തെരുവുകളിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ പോലും കിട്ടാനില്ല. തന്റെ മുന്നിലെ എല്ലാ കതകുകളും അടഞ്ഞു എന്നുറപ്പിച്ചുകൊണ്ട് ആ ഭിക്ഷക്കാരൻ പാതയോരത്തു തളർന്നിരുന്നു. അതുവഴി ബൈക്കിൽ പോയ ഒരു യുവാവ് അവശനായി കിടക്കുന്ന വൃദ്ധന്റെ അരികിലെത്തി ഒരു പൊതിച്ചോറും ഒരു കുപ്പി വെള്ളവും അയാൾക്ക്‌ നേരെ നീട്ടി.എന്നെന്നില്ലാത്ത സന്തോഷം വൃദ്ധനിൽ ഉളവായി, അയാൾ ആർത്തിയോടെ അത് വാങ്ങി. അവിടെനിന്നും മടങ്ങുന്നതിനിടയിൽ ആ യുവാവ് ഒന്ന് തിരുഞ്ഞുനോക്കിയപ്പോൾ ആ വൃദ്ധൻ പാതി ഭക്ഷണം തെരുവുനായയ്ക്ക് കൊടുക്കുന്നത് കണ്ടു, യുവാവിന്റെ മിഴികൾ നിറഞ്ഞു. അവന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു "ആരാണ് ഇപ്പോൾ മുരടിച്ചത്...? "


അയന എസ്‌
9. C ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം