സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ പകർന്നു തന്ന പാഠങ്ങൾ
കൊറോണ പകർന്നു തന്ന പാഠങ്ങൾ
കോവിഡ്-19, കൊറോണ വൈറസ് ഡിസീസസ് 2019 എന്നാ മഹാമാരി ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന എല്ലാ ഇടങ്ങളിലും എത്തിക്കഴിഞ്ഞു. രണ്ടു ലക്ഷത്തോളം ജീവൻ ഈ മഹാമാരി അപഹരിച്ചു. അപ്രതീക്ഷിതമായി പൊട്ടിപുറപ്പെട്ട ഈ മഹാമാരി ഭൂലോകരുടെ ജീവിതചര്യകളെ തന്നെ സ്തംഭിപ്പിച്ചുകളഞ്ഞു . എന്നാൽ കോവിഡ് 19 നമ്മുക്ക് ധാരാളം കാര്യങ്ങൾ പകർന്നു തന്നു. ഉദാഹരണത്തിനു സ്നേഹം, കരുതൽ, ക്ഷമ അങ്ങനെ മനുഷ്യന്റെ മനസ്സിൽ ചിതൽ പിടിച്ചു കിടന്ന കുറെ മൂല്യങ്ങളെ ഇതു ഉണർത്തി. ആരാധനാലയങ്ങള്ളിൽ പോകാതെ വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാൻ നാം പഠിച്ചു. ഒരു രാജ്യവും വലുതല്ലെന്നും ഒരു രോഗം വന്നാൽ ശക്തിയും പണവും പ്രതാപവും എല്ലാം തീരുമെന്നും മനസിലാക്കി തന്നു ഈ കോവിഡ്. എത്ര വലിയ ജോലികൾ ആയിരുന്നാലും അതു വീട്ടിൽ നിന്നും ചെയ്യാൻ മനുഷ്യൻ പഠിച്ചു. പച്ചക്കറികളും പഴവർഗ്ഗങ്ങളും വില കൊടുത്തു കടയിൽ നിന്നും വാങ്ങുന്നവർ സ്വന്തമായി അധ്വാനിച്ച് വീടുകളിൽ കൃഷി ചെയ്യാൻ തുടങ്ങി. ഹോട്ടലുകളിൽ നിന്നു മാത്രം ഭക്ഷണം വാങ്ങി കഴിച്ചിരുന്നവർ വീടുകളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുവാൻ തുടങ്ങി ഇതിനേക്കാളുപരി മനുഷ്യൻ അറിഞ്ഞുകൊണ്ടോ അറിയാതെയോ പ്രകൃതിയെ രക്ഷിച്ചു.അധികം വാഹനങ്ങൾ നിരത്തിൽ ഇറങ്ങാത്തത് കൊണ്ടും,വ്യവസായ ശാലകൾ അടഞ്ഞ് കിടക്കുന്നത് കൊണ്ടും അന്തരീക്ഷ മലിനീകരണം കുറയുകയും അതിലൂടെ ഓസോൺ പാളിയിലെ വിള്ളൽ കുറയുകയും ചെയ്തു. ഈ കോവിഡ് കാലം നമുക്ക് പകർന്നു തന്ന പാഠം ചെറുതല്ല. കോവിഡ് കാലം കഴിഞ്ഞാലും ഈ ജാഗ്രത നമ്മൾ പിന്തുടർന്നാൽ നമ്മുടെ ലോകം സുന്ദരമായി തന്നെയിരിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ