റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ഭൂമീവിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമീവിലാപം

ഉരുകുന്നു ഞാൻ, പിടയുന്നു ഞാൻ
എന്റെ മക്കൾ തൻ അത്യാഗ്രഹത്തിനാൽ
എന്റെ മരണം ,തൊട്ടു മുന്നിലായിതാ,
എന്നെത്തുറിച്ചു രൂക്ഷമായ് നോക്കുന്നു.
എന്തിനെന്നോടീ ക്രൂരത,
എന്തിനെന്നോടീ നിർദ്ദയത?

ആയിരം പറ നെല്ലും, എൻ
ശോണിതമാകുന്ന ജലവും
എന്റെ മക്കൾക്ക് ഊറ്റിക്കൊടുത്തിട്ടും
എന്തിനെന്നോടീ ഛേദന?
ജാഗ്രത മക്കളേ ജാഗ്രത
ഓർക്കുക ,മരണശയ്യയിൽ തല ചായ്ച്ചു
നിങ്ങൾക്കു വേണ്ടി ഞാൻ
സ്വീകരിക്കുന്നീ മൃതാവസ്ഥയെ!

വിരഹ വേദനയാണിന്നു മക്കളേ
നിങ്ങളെപ്പിരിയുവാൻ.

മരണശയ്യയിൽ കരളിന്റെ നോവുമായ്
ഉരുകുകയാണെന്റെ മക്കളേ..
ഓർക്കുക മക്കളേ, നിങ്ങൾ തൻ വികൃതികൾ
അമ്മയ്ക്കാവതില്ലിനി താങ്ങുവാൻ..
മക്കളേ, എന്തിനീ ക്രൂരത
ഈ അമ്മയോട്
എന്തിനീ ക്രൂരത ഈ അമ്മയോട്...?

അനന്തശ്രീ ബിജു
X E റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് ,കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത