സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ
പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ
ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിതസസൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി. മാനുഷിക അദ്ധ്വാനം ലഘൂകരിക്കുന്ന യന്ത്രസംവിധാനങ്ങൾ,വാ൪ത്താവിനിമയ ഉപാധികൾ, വിനോദമാ൪ഗങ്ങൾ എന്നിവ കൊണ്ട് മനുഷ്യന്റെ അദ്ധ്വാനശീലംകുറഞ്ഞു. മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കളാണ് നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നതിൽ പ്രധാനഘടകം.മനുഷ്യ൯ പ്രകൃതിയിലേയ്ക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ അളവ് ദിനം പ്രതി കൂടി വരികയാണ്. ക്യാരി ബാഗുകൾ,ഫ്ലക്സുകൾ,പാത്രങ്ങൾ, ചെരുപ്പുകൾ, ഗ്ലാസുകൾ,കുപ്പികൾ അങ്ങനെ നിരവധി പ്ലാസ്റ്റിക് ഉല്പ്പന്നങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഉപയോഗശേഷം ഇവ പ്രകൃതിയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. ഇതിന്റെ ദോഷവശങ്ങൾ വളരെ വലുതാണ്. ഒരു ഉദാഹരണം സമ൪ത്ഥിക്കാം ,ഒരു ക്യാരി ബാഗ് മതി കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ കഥ കഴിക്കാ൯. ഒരു യാത്രക്കാര൯ ബാക്കി വന്ന ഫലങ്ങളും അവശിഷ്ടങ്ങളും അത് വാങ്ങിച്ച ക്യാരി ബാഗിൽ തന്നെ നിക്ഷേപിച്ച് കാട്ടിലേക്ക് വലിച്ചെറിഞ്ഞു. യാദൃശ്ചികമായി ഒരു ആന അത് ഭക്ഷിക്കുകുയും പ്ലാസ്റ്റിക് കുടലിൽ കുരുങ്ങി ജീവ൯ പോവുകയുംചെയ്തു. ഇതുപോലെ തന്നെ ജലജീവികൾ നാമാവശേഷം ആകാനും പ്ലാസ്റ്റിക് ഒരു പരിധിവരെ കാരണക്കാര൯ ആകുന്നുണ്ട്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം