ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ
ലോക് ഡൗൺ
ഈ ലോക് ഡൗൺ ഒന്നു അവസാനിച്ചു കിട്ടണേ എന്ന പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്. കാരണം വീട്ടിൽ ചടഞ്ഞുകൂടി മടുത്തു. എങ്ങും പോവാനും വരാനും പറ്റുന്നില്ല. അങ്ങിനെയിരിക്കെ എന്റെുുമ്മയോടു ഞാൻ പറഞ്ഞു എന്നാണുമ്മാ ഈ ലോക് ഡൗൺ ഒന്നു അവസാനിച്ചു കിട്ടുക ? അപ്പോൾ ഉമ്മ കാര്യം പറഞ്ഞു മനസ്സിലാക്കി തന്നു.അപ്പോഴാണ് എനിക്ക് അതിന്റെ ഗൗരവം പിടികിട്ടിയത്. അപ്പോൾ തോന്നി ഈ വൈറസ് മുഴുവനും ഇല്ലാതായിട്ട് ലോക് ടൗൺ അവസാനിച്ചാൽ മതിയായിരുന്നു എന്ന്. പിന്നീട് എനിക്ക് മനസ്സിലായി ലോക് ഡൗൺ കൊണ്ട് പല നേട്ടങ്ങളുമുണ്ട്. ആളുകൾ നിരത്തിലിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്നാൽ, അതുപോലെ ഒരു പാട് ജനങ്ങൾ കൂടുന്ന കല്യാണം, സമ്മേളനം, അങ്ങിനെ ഒരു പാട് പരിപാടികൾ നിർത്തിവച്ചതിനാൽ ജനസമ്പർക്കത്തിലൂടെ പടർന്നു പിടിക്കുന്ന വൈറസ് ഇല്ലാതായി. ലോക് ഡൗൺ കൊണ്ടുണ്ടായ വലിയൊരു നേട്ടമാണ് ഇത്. പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലെന്താ വീട്ടിനുള്ളിൽ മനസ്സമാധാനത്തോടെ കഴിയാമല്ലൊ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ