ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ
                                                     ഈ ലോക് ഡൗൺ ഒന്നു അവസാനിച്ചു കിട്ടണേ എന്ന പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്. കാരണം വീട്ടിൽ ചടഞ്ഞുകൂടി മടുത്തു. എങ്ങും പോവാനും വരാനും പറ്റുന്നില്ല. അങ്ങിനെയിരിക്കെ എന്റെു‍ുമ്മയോടു ഞാൻ പറഞ്ഞു എന്നാണ‍ുമ്മാ ഈ ലോക് ഡൗൺ ഒന്നു അവസാനിച്ചു കിട്ടുക ? അപ്പോൾ ഉമ്മ കാര്യം പറഞ്ഞു മനസ്സിലാക്കി തന്നു.അപ്പോഴാണ് എനിക്ക് അതിന്റെ ഗൗരവം പിടികിട്ടിയത്. അപ്പോൾ തോന്നി ഈ വൈറസ് മുഴുവനും ഇല്ലാതായിട്ട് ലോക് ടൗൺ അവസാനിച്ചാൽ മതിയായിരുന്നു എന്ന്. പിന്നീട് എനിക്ക് മനസ്സിലായി ലോക് ഡൗൺ കൊണ്ട് പല നേട്ടങ്ങളുമുണ്ട്. ആളുകൾ നിരത്തിലിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്നാൽ, അതുപോലെ ഒരു പാട് ജനങ്ങൾ കൂടുന്ന കല്യാണം, സമ്മേളനം, അങ്ങിനെ ഒരു പാട് പരിപാടികൾ നിർത്തിവച്ചതിനാൽ ജനസമ്പർക്കത്തിലൂടെ പടർന്നു പിടിക്കുന്ന വൈറസ് ഇല്ലാതായി. ലോക് ഡൗൺ കൊണ്ടുണ്ടായ വലിയൊരു നേട്ടമാണ് ഇത്. പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലെന്താ വീട്ടിനുള്ളിൽ മനസ്സമാധാനത്തോടെ കഴിയാമല്ലൊ.... 
നമ്മുടെ കൊച്ചു കേരളത്തിൽ വൈറസ് പടരാതിരിക്കാൻ തുടക്കത്തിൽ തന്നെ ലോക് ഡൗൺ നിർദേശിച്ച നമ്മുടെ സർക്കാറിന് ഒരായിരം അഭിവാദ്യങ്ങൾ നമുക്ക് സമർപ്പിക്കാം........
ഷിഫാന ശെറിൻ
7 ബി ജി.യ‍ു.പി.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം