ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണത്തിൻെറ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssatholi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിസംരക്ഷണത്തിൻെറ ആവശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണത്തിൻെറ ആവശ്യകത

പരിസ്ഥിതിസംരക്ഷണത്തിൻെറ ആവശ്യകത

ജീവജാലങ്ങൾക്ക് വളരാനുള്ള ചുറ്റുപാടുകളയാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വായു, വെള്ളം, ഭുമി, ജന്തുക്കൾ, സസ്യങ്ങൾ, മനുഷ്യൻ അവൻെറ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിയിൽപ്പെടും. പരിസ്ഥിതിയാണ് ജീവനെ നിലനിർത്തുന്നത് ധാതുക്കൾ , കാലാവസ്ഥ, ഭുമിശാസ്ത്രം, ഭൗമഘടന തുടങ്ങിയവയെല്ലാം പരിസ്ഥിതിയുടെ അഭിവാജ്യഘടകങ്ങളാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കണമെങ്കിൽ അതിനെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങൾ തമ്മിലുള്ള അനുപാതം അഥവാ സംതുലനം എന്നും നിലനിൽക്കണം.

ഇന്നത്തെ കാലതത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവർഷവും ജൂൺ അഞ്ച് പരിസ്ഥിതി ദിനമായയി ആചരിക്കുന്നു. അതുപോലെ ഏപ്രിൽ പന്ത്രണ്ട് ഭൗമദിനമായും ആചരിക്കുന്നു. വെള്ളം, വായു, പ്രകൃതിവിഭവങ്ങൾ തുടങ്ങിയവയിൽ എന്തെങ്കിലും അനാവശ്യഘടകങ്ങൾ ധാരാളമായി കലരുന്നതുമൂല ഉണ്ടാകുന്ന അസംതുലനം പരിസ്ഥിതിയെ മലിനമാക്കും. ജീവനുംപരിസ്ഥിതിയും ഒരു നാണയത്തിൻെറ രണ്ടുവശങ്ങൾ പോലെയാണ്. പരിസ്ഥിതിയില്ലെങ്കിൽ ജീവനില്ല.

സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. മനുഷ്യൻെറ ഓരോ പ്രയത്നവും അവന് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും മേല‍‍ക്കുുമേൽ നേടിയടുക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. വികസനത്തിൻെറ മാനദണ്ഡമാണ് ജീവിതസൗകര്യങ്ങൾ. എന്നാല‍ ജനങ്ങളുടെ ആരോഗ്യത്തെ ഹനിച്ചുകൊണ്ടുള്ള വികസനം ആ പോരിൽ വിളിക്കപ്പെടാൻ പോലും യോഗ്യമല്ല. ആരോഗ്യവും വികസനവും ഒന്നുചേർന്നുപോകണം. പരിസ്ഥിതിയെ നശിപ്പിച്ചല്ല വികസനമുണ്ടാക്കേണ്ടത്. വികസനം നിലനിൽക്കുന്നതും പ്രകൃതിക്ക് കോട്ടം തട്ടാത്തതുമാകണ.

വിവേക ശൂന്യമായ വ്യവസായവൽക്കരണവും നാശത്തിന് വഴിതെളിയിച്ചെന്ന് വ്യക്തമാണ് . വ്യവസായങ്ങൾ വിഷങ്ങളും മറ്റ് മാലിന്യങ്ങളും അനുനിമിഷം പരിസ്ഥിതിയിലേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്. വ്യാവസീയക-സാമ്പത്തിക വികസനങ്ങൾ പ്രകൃതി വിഭവങ്ങൾക്ക് ക്ഷയമുണ്ടാക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ആയിരിക്കണം. വ്യവസായവൽക്കരണൻത്തിൻെറയും വികസനത്തിൻെറയും പേരുപറഞ്ഞ് മനുഷ്യൻ സ്വന്തം നാശത്തിന് കളമൊരുക്കുന്ന കാഴ്ച അതീവ ദുഖകരമാണ്.

പരിസ്ഥിതി സംതുലനത്തിന് വലിയ തോതിൽ കോട്ടങ്ങൾ വരുത്താനമ‍ കെൽപ്പുള്ള ഏക ജീവി മനുഷ്യനീാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കു്ന്നതിന പകരം അവൻ പ്രകൃതിയെ തൻെറ ഇംഗിതങ്ങൾക്കൊത്ത് മാറ്റി മറിക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. ആ‍ഡംബരവസ്തുക്കളായ റഫ്രിജരേറ്റർ, ശീതീകരണി മുതലായവയുടെ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന ക്ലോറോഫ്ലൂറോ കാർബൺ ഭൂമിയുടെ സരക്ഷണ കവചമായ ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ സൂര്യനിൽ നിന്നുള്ള മാരകമായ അളി‍ട്രാവയലറ്റി കിരണങ്ങൾ അരിച്ചിറങ്ങി ഭൂമിയിൽ പതിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.

മനുഷ്യൻറെ ദുഷ്ചെയ്തികൾ മൂലം ഭുമിയുടെ പരിസ്ഥിതിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനൊരു ഉദാഹരണമാണ് ഫോസിൽ ഇന്ധനങ്ങളുടെ വകതിരിവില്ലാത്ത ഉപയോഗം. കൽക്കരി, പെട്രോല‍, ഡീസൽ, മണ്ണെണ്ണ ഇവകത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ വാതകം ആഗോളതാപനം എന്ന പ്രതിഭാസത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഇതുകാരണം ഭൂമിയുടെ താപനില അനിയന്ത്രിതമായി ഉയർന്ന് പ്രളയം , വരൾച്ച, കൊടുങ്കാറ്റ് തുടങ്ങിയ വൻ നാശങ്ങൾ ഉടലെടുക്കുന്നു.

പ്ലാസ്റ്റിക്കാണ് പരിസ്ഥിതിയുടെ മറ്റൊരു ശത്രു. പ്ലാസ്റ്റിക്, പാഴ്വസ്തുക്കൾ, കാനുകൾ, സഞ്ചികൾ തുടങ്ങിയ ഖരമാലിന്യങ്ങൾ അവിടവിടെ വലിച്ചെറിയുന്നതും കൂട്ടിയിടുന്നതും പരിസരത്തെ മാലിന്യവും ദുർഗന്ധപൂരിതവുമാക്കി തീർക്കുന്നു.

വനങ്ങൾ നമ്മുടെ പരിസ്ഥിതിയുടെ അഭിവാജ്യഘടകമായിരുന്നു. ഇവ ഭൂമിയിലെ ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുന്നു. ഒരു കാലത്ത് ഭൂമിയുടെ നാൽപ്പത് ശതമാനം വനങ്ങളായിരുന്നു. ഇന്നത് ഇരുപത്തിയേഴ് ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഇതുമൂലം പല സസ്യജന്തുവർഗങ്ങളും ഭൂമിയിൽ നിന്ന് നാമാവിശേഷമായി.

പരിസ്ഥിതി സംരക്ഷണം അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നു. എന്തുവിലകൊടുത്തും പരിസ്ഥിതിയെ സംരക്ഷിച്ചേ മതിയാകൂ. മനുഷ്യൻ പ്രകൃതിയുടെ സംതുലിതാവസ്ഥക്ക് കോട്ടമുണ്ടാക്കാതെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ആവാസ വ്യവസ്ഥകൾക്ക് കോട്ടം തട്ടാതെ സൂക്ഷിക്കേണ്ടതുണ്ട്. വളരെ ദുർബലമയതിനാൽ നമ്മുടെ ആവാസവ്യവസ്ഥകളിൻമേല‍ യാതൊരു സമ്മർദ്ദവും പാടില്ല. മനുഷ്യൻ പ്രകൃതി നിയമങ്ങൾക്കൊത്ത് പ്രകൃതിയുമായി സമരസപ്പെട്ട് ജീവിച്ചാൽ മാത്രമേ ഭൂമിയിൽ മനുഷ്യൻെറ നിലനിൽപ്പും വളർച്ചയും സാധ്യമാവുകയുള്ളൂ.

അഭയ് സുമേഷ് എ
X A ജി വി എച്ച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം