റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvhsskonni (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണ് | color= 3 }} <center> <poem> പ്രായമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണ്

 പ്രായമേറെ യാവ്വനമായിട്ടും
വൃദ്ധനാക്കിയെന്നേയി മാലോകർ
ജീവനേകിയ ഞാൻ ഇന്ന്
ജീവനായി കേഴുന്നു
പാരിൻ വിശപ്പകറ്റിയ
വയലേലകളെവിടെ !
പാരിൻ ദാഹമകറ്റിയ
തണ്ണീർക്കുടങ്ങളെവിടെ !
മാലിന്യം വലിച്ചെറിയുമെന്നിൽ
മരണത്തിന്റെ പുഴുവരിക്കുന്നു.
എന്നെ രക്ഷിക്കാനിനിയാരുണ്ട്
ഞാൻ വളർത്തിയ മാലോകരോ,
അതോ കാലനോ ?
 

Anjali Jyothi
8 F റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത