പ്രായമേറെ യാവ്വനമായിട്ടും
വൃദ്ധനാക്കിയെന്നേയി മാലോകർ
ജീവനേകിയ ഞാൻ ഇന്ന്
ജീവനായി കേഴുന്നു
പാരിൻ വിശപ്പകറ്റിയ
വയലേലകളെവിടെ !
പാരിൻ ദാഹമകറ്റിയ
തണ്ണീർക്കുടങ്ങളെവിടെ !
മാലിന്യം വലിച്ചെറിയുമെന്നിൽ
മരണത്തിന്റെ പുഴുവരിക്കുന്നു.
എന്നെ രക്ഷിക്കാനിനിയാരുണ്ട്
ഞാൻ വളർത്തിയ മാലോകരോ,
അതോ കാലനോ ?