സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഞാൻ ഒന്ന് ലോകം ചുറ്റിയപ്പോൾ
ഞാൻ ഒന്ന് ലോകം ചുറ്റിയപ്പോൾ
വളരെക്കാലമായുള്ള എന്റെ ഒരു ആഗ്രഹമാണ് ലോകം ഒന്ന് ചുറ്റിക്കാണുക. പക്ഷെ പുറത്തിറങ്ങി നടക്കുക എനിക്ക് അത്ര എളുപ്പമല്ല. ഞാൻ കഴിയുന്നത് ഏതെങ്കിലും മൃഗങ്ങളുടെ ഉള്ളിലാണ്. അവിടെ നിന്ന് പുറത്തിറങ്ങി യാത്ര ചെയ്യുക അത്ര എളുപ്പമല്ല. അങ്ങനെയിരിക്കുമ്പോഴാണ് ചൈനയിലെ വുഹാൻ പട്ടണത്തിലെ ഒരു മൃഗശാലയിൽ ഒരു മൃഗത്തിന്റെ ഉള്ളിൽ നിന്ന് ഞാൻ പുറത്തു വന്നു. എനിക്ക് മനസ്സിലായി ഏതെങ്കിലും ജീവനുള്ള ശരീരത്തിൽ കയറിക്കൂടിയില്ലെങ്കിൽ എനിക്ക് നിലനില്പില്ലെന്ന്. ഉടൻ തന്നെ ഞാൻ മാംസം വിറ്റുകൊണ്ടിരുന്ന മനുഷ്യന്റെ ശരീരത്തിൽ പ്രേവേശിച്ചു. അയാളിൽ നിന്നും പട്ടണം മുഴുവൻ വ്യാപിക്കാൻ എനിക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. പക്ഷെ പ്രശ്‍നം ഞാൻ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചപ്പോൾ മുതലാണ്. മനുഷ്യ ശരീരത്തിൽ അപകടകാരിയാണത്രേ. ഞാൻ പ്രേവേശിച്ചപ്പോൾ മുതൽ അവർ രോഗികളായി.എന്നെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നു. അവസാനം അവർ എനിക്കൊരു പേരിട്ടു, 'കോവിഡ് - 19'. ഞാൻ കൊറോണയിനത്തിൽപ്പെട്ട ഒരു വൈറസ് ആണത്രേ. വുഹാനിൽ നിന്ന് അതിവേഗം തന്നെ ഞാൻ മറ്റു ലോകരാഷ്ട്രങ്ങളിലേക്കും പടർന്നു. ലോകം എന്നെ നോക്കി ഭയന്നു വിറച്ചു. ലോകം ചുറ്റികാണുക എന്ന എന്റെ ആഗ്രഹം സാധിച്ചെങ്കിലും ഞാൻ മൂലം ആളുകൾ ബുദ്ധിമുട്ടുന്നത് എനിക്കത്ര സന്തോഷകരമല്ല. എന്നെ എങ്ങനെ നിയന്ത്രിക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങൾക്കും ഇന്ന് അറിയാം. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളം. ആദ്യമൊക്കെ ഞാൻ പ്രവേശിച്ച ആളുകൾ വളരെ കൂടുതലായിരുന്നു. കേരളത്തിൽ അവരുടെ അച്ചടക്കവും കൃത്യനിഷ്ഠയും കൊണ്ട് എന്നിൽ നിന്ന് മുക്തിനേടിക്കൊണ്ടിരിക്കുന്നു. വളരെക്കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ കേരളം വിടേണ്ടി വരും. മറ്റു രാജ്യങ്ങളും 'കേരളമോഡൽ' പിന്തുടർന്നാൽ അവർക്കും രക്ഷ നേടാം. ഏല്ലാവർക്കും അതിന് സാധിക്കട്ടെ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം