എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23505 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ആരോഗ്യവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും ആരോഗ്യവും

ഈ ലോകം വളരെ വലുതാണ് .വ്യത്യസ്ത ജീവിത രീതിയുള്ള മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്.അവർക്കെല്ലാം പലതരത്തിലുള്ള നിരവധി അസുഖങ്ങളുമുണ്ട് .ഈ അസുഖങ്ങളെല്ലാം എങ്ങനെയാണു വരുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിനു പല കാരണങ്ങളുണ്ട് .അതിലൊന്നാണ് ശുചിത്വമില്ലായ്മ .രോഗങ്ങൾ തടയുന്നതിൽ ഒരു പങ്ക്‌ ശുചിത്വത്തിനുമുണ്ട് .രണ്ടുതരം ശുചിത്വമുണ്ട് .വ്യക്തി ശുചത്വവും,പരിസരശുചിത്വവും.നല്ല ആരോഗ്യത്തിനായി നാം പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് .രാവിലെ നേരത്തെ ഉണരണം .രണ്ടു നേരവും പല്ലു തേക്കണം . ദിവസവും രണ്ടുനേരം കുളിക്കണം .നിത്യവും വ്യായാമം ചെയ്യണം .ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം .ശുദ്ധമായ ഭക്ഷണം കഴിക്കണം.ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക .ശുദ്ധമായ വെള്ളം കുടിക്കുക .വൃത്തിയുള്ള വസ്ത്രം ധരിക്കണം .ആഴ്‌ചയിലൊരിക്കൽ നഖങ്ങൾ വെട്ടണം. ആരോഗ്യത്തോടെ വളരാനും ,പ്രവൃത്തികൾ ചെയ്യാനുള്ള ശക്തി ലഭിക്കാനും വേണ്ടതെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തേണം.നാം ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത് .പഴങ്ങൾ ,പച്ചക്കറികൾ ,പയർ വർഗങ്ങൾ,ധാന്യങ്ങൾ ,മത്സ്യം ,മാംസം ,പാൽഇവയെല്ലാം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . പോഷകങ്ങളുള്ള ആഹാരം കഴിക്കണം .പഴകിയതും കേടുവന്നതുമായ ഭക്ഷണം ഒഴിവാക്കണം. നിറവും, ,മണവും ,ചേർത്ത ആഹാരം കഴിവതും ഒഴിവാക്കി , സ്വാദിഷ്‌ടമായ നാട്ടുഭക്ഷണം കഴിച്ചു ശീലിക്കണം .ഇങ്ങനെ നമ്മുടെ ആരോഗ്യം നാം തന്നെ നിലനിർത്തണം .

വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും .വീട് ദിവസവും അടിച്ചു വൃത്തിയാക്കണം .മുറികൾ ഇടക്കിടെ തുടച്ചു വൃത്തിയാക്കണം .മാറാലയും പൊടിയും തട്ടി വൃത്തിയാക്കണം .സാധനങ്ങൾ അടുക്കും ചിട്ടയായും സൂക്ഷിക്കണം.വീട്ടുപരിസരത്തു വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് .ആഹാരാവശിഷ്‌ടങ്ങൾഒരിക്കലും വലിച്ചെറിയരുത് .അതുപോലെത്തന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നാം വലിച്ചെറിയാൻ പാടില്ല. .ഇവയിലൊക്കെ ഈച്ച ,കൊതുക് തുടങ്ങിയ കീടങ്ങൾ മുട്ടയിട്ടു പെരുകുകയും ,നമുക്ക് പല രോഗങ്ങൾഉണ്ടാക്കുകയും ചെയ്യുന്നു.കൂടാതെ നമ്മുടെ കിണർ ,കുളം ,പുഴ ഇവയെല്ലാം വൃത്തിയായി സംരക്ഷിക്കേണം .വൃത്തിയുള്ള പരിസരവും ,ആരോഗ്യമുള്ള ശരീരവും നല്ല ഒരു സമൂഹത്തെ സൃഷ്‌ടിക്കുന്നു. .അതിനായി നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം .ഭാവിതലമുറക്ക് ഒരു മുതൽക്കൂട്ടാക്കാം .

വൈശ്രവസ് .എസ് .എസ്
2 എ എൻ .എൽ .പി .എസ് .പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം