എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

ഈ ലോകം വളരെ വലുതാണ് . വ്യത്യസ്ത ജീവിത രീതിയുള്ള മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. അവർക്കെല്ലാം പലതരത്തിലുള്ള നിരവധി അസുഖങ്ങളുമുണ്ട് . ഈ അസുഖങ്ങളെല്ലാം എങ്ങനെയാണു വരുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിനു പല കാരണങ്ങളുണ്ട് . അതിലൊന്നാണ് ശുചിത്വമില്ലായ്മ . രോഗങ്ങൾ തടയുന്നതിൽ ഒരു പങ്ക്‌ ശുചിത്വത്തിനുമുണ്ട് . രണ്ടുതരം ശുചിത്വമുണ്ട് . വ്യക്തി ശുചത്വവും, പരിസരശുചിത്വവും. നല്ല ആരോഗ്യത്തിനായി നാം പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് . രാവിലെ നേരത്തെ ഉണരണം . രണ്ടു നേരവും പല്ലു തേക്കണം . ദിവസവും രണ്ടുനേരം കുളിക്കണം . നിത്യവും വ്യായാമം ചെയ്യണം . ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം . ശുദ്ധമായ ഭക്ഷണം കഴിക്കണം. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക . ശുദ്ധമായ വെള്ളം കുടിക്കുക . വൃത്തിയുള്ള വസ്ത്രം ധരിക്കണം . ആഴ്‌ചയിലൊരിക്കൽ നഖങ്ങൾ വെട്ടണം. ആരോഗ്യത്തോടെ വളരാനും , പ്രവൃത്തികൾ ചെയ്യാനുള്ള ശക്തി ലഭിക്കാനും വേണ്ടതെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തേണം. നാം ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പഴങ്ങൾ , പച്ചക്കറികൾ , പയർ വർഗങ്ങൾ, ധാന്യങ്ങൾ , മത്സ്യം , മാംസം , പാൽ ഇവയെല്ലാം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . പോഷകങ്ങളുള്ള ആഹാരം കഴിക്കണം. പഴകിയതും കേടുവന്നതുമായ ഭക്ഷണം ഒഴിവാക്കണം. നിറവും, മണവും , ചേർത്ത ആഹാരം കഴിവതും ഒഴിവാക്കി , സ്വാദിഷ്‌ടമായ നാട്ടുഭക്ഷണം കഴിച്ചു ശീലിക്കണം. ഇങ്ങനെ നമ്മുടെ ആരോഗ്യം നാം തന്നെ നിലനിർത്തണം .

വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും . വീട് ദിവസവും അടിച്ചു വൃത്തിയാക്കണം. മുറികൾ ഇടക്കിടെ തുടച്ചു വൃത്തിയാക്കണം . മാറാലയും പൊടിയും തട്ടി വൃത്തിയാക്കണം . സാധനങ്ങൾ അടുക്കും ചിട്ടയായും സൂക്ഷിക്കണം. വീട്ടുപരിസരത്തു വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് . ആഹാരാവശിഷ്‌ടങ്ങൾ ഒരിക്കലും വലിച്ചെറിയരുത് . അതുപോലെത്തന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നാം വലിച്ചെറിയാൻ പാടില്ല. ഇവയിലൊക്കെ ഈച്ച , കൊതുക് തുടങ്ങിയ കീടങ്ങൾ മുട്ടയിട്ടു പെരുകുകയും , നമുക്ക് പല രോഗങ്ങൾഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ കിണർ , കുളം , പുഴ ഇവയെല്ലാം വൃത്തിയായി സംരക്ഷിക്കേണം . വൃത്തിയുള്ള പരിസരവും , ആരോഗ്യമുള്ള ശരീരവും നല്ല ഒരു സമൂഹത്തെ സൃഷ്‌ടിക്കുന്നു. അതിനായി നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം. ഭാവിതലമുറക്ക് ഒരു മുതൽക്കൂട്ടാകാം .

വൈശ്രവസ് . എസ് . എസ്
2 എ എൻ .എൽ .പി .എസ് .പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം