എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ ദിനവിശേഷങ്ങൾ
ഒരു ലോക് ഡൗൺ ദിന വിശേഷങ്ങൾ
"മോനേ ഹരിക്കുട്ടാ" ആദ്യവിളി "ഹരിയേ" രണ്ടാമത്തേത്, എടാ ചെറുക്കാ എഴുനേൽക്കുന്നുണ്ടോ നീ? ഒൻപതുമണിയായി" ഇനി രക്ഷയില്ല അമ്മയ്ക്ക് എന്നെ വിളിക്കുമ്പോൾ ഡബിൾ സൗണ്ടാണ് അടുത്ത് കിടന്ന സഞ്ചുവിനേയും ചവിട്ടിയുണർത്തി പുറത്തേക്ക്. ഉമ്മറപ്പടിയിൽ കുറേ നേരം വന്നിരുന്നു. തൂക്കുവിളക്ക് ഇപ്പോഴും കത്തുന്നുണ്ട് . ഇത്രയധികം കരീലക്കിളികൾ ഉണ്ടായിരുന്നോ ഈ മുറ്റത്ത് . മാങ്ങയും ചക്കയും പഴുത്തത് കൊണ്ടാവാം അണ്ണാറക്കണ്ണൻമാരുമുണ്ട് ഇഷ്ടം പോലെ. ദാ ഒരു കരീലക്കിളി ആ തിരി കെടുത്തിയിട്ട് തിരിയും കൊണ്ട് പോകുന്നു. പമ്മിയിരുന്ന പൂച്ചയ്ക്ക് സന്തോഷമായി . ഇനിയും തിരികെടുത്തേണ്ട ജോലിയില്ല എണ്ണ കുടിച്ചാൽ മതി എനിക്ക് അവരെ അറിയില്ലെങ്കിലും അവർക്ക് എന്നെ ശരിക്കറിയാം .അവർക്ക് എന്നെ ഒരു പേടിയുമില്ല അമ്മ ഉണ്ടാക്കിവെച്ച ദോശയും ചമ്മന്തിയും കഴിച്ചപ്പോഴാണ് കറണ്ട് പോയത് "നല്ലകാര്യം അടുക്കളയിൽ നിന്നും അമ്മ. അടുത്തവിളി അച്ഛനാണ് "എടാ എൻറെ കൂടെ വാ പശുവിനെ അഴിച്ചുകെട്ടാം" കൂടെ സഞ്ചുവിനേയും കൂട്ടി , അവൻമാത്രം വെറുതേ ഇരിക്കണ്ട. പോകുന്ന പോക്കിൽ അച്ഛൻ ചോദിച്ചു സഞ്ചുവേ The Sun Rises in the ...... ഉടനേ മറുപടി വന്നു "East" എങ്കിൽ "East" എവിടെയാ? അവൻമുകളിലേക്ക് ചൂണ്ടി കാണിച്ചു. അവനെ കുറ്റം പറയാൻപറ്റില്ല കാരണം ഞങ്ങൾ ഉദിച്ചുയർന്നപ്പോഴേക്കും സൂര്യൻ ഉച്ചിയിലെത്തിയിരുന്നു. കുറേ നേരം പറമ്പിൽ ചുറ്റി നടന്നു എന്തെല്ലാം തരം ചെടികളാണ് ഉളളത്. ചിലതൊക്കെ നിലം പറ്റിയാണ് വളരുന്നത് . ഭംഗിയുളള പൂക്കൾ ചിലതിൽ ചെടിയുടെ ഇടയിൽ കയറി ഇറങ്ങിവന്ന സഞ്ചുവിൻറെ തലയിൽ ഒരു കിരീടം വെച്ചതുപോലെയായി. അതിൻറെ ഉണങ്ങിയ കായ്കൾ അവൻറെ മുടിയിൽ പറ്റിപിടിച്ചിട്ടുണ്ട് തുണിയിൽപറ്റിപ്പിടിച്ച സ്നേഹപ്പുല്ലിൻറെ അരികൾ അവൻ സ്നേഹത്തോടെ എടുത്തുകളഞ്ഞു ഈ ചെടികളൊക്കെയും വിത്തുവിതരണം നടത്തുന്നത് ഇങ്ങനെയാണത്രേ. ഉമ്മിനീർ പുരട്ടി വെയിലത്ത് വെച്ചാൽ പൊട്ടിത്തെറിക്കുന്ന വിത്തുളള ചെടികളും അച്ഛൻ കാട്ടി തന്നു രസകരം തന്നെ. അച്ഛാ ആ ഓലയിൽ ഇരിക്കുന്ന കിളിയെ കണ്ടു അതിൻറെ വാൽ കീറിപോയതുപോലെ സഞ്ചുവിൻറെ സംശയം അതുകീറിയതല്ല അത് അങ്ങനെയാണ്. അതാണ് കാക്ക തമ്പുരാട്ടി പുഴുക്കളും കീടങ്ങളുമൊക്കയാണ് ആഹാരം ഓ പിന്നെ ഒരു തമ്പുരാട്ടി..... പേര് അവന് അത്രപിടിച്ചില്ലെങ്കിലും കിളിയെ ഇഷ്ടപ്പെട്ടു . തിരികെ വന്ന് കിളികൾക്കും അണ്ണാൻമാർക്കും തലേദിവസംകുടിക്കാൻവെച്ചവെളളം തീർന്നോഎന്ന് നോക്കി ഇപ്പോഴും അവ വെളളം കുടിക്കുന്നുണ്ട് മുറ്റത്തെതെറ്റിച്ചെടിയിൽ ചുവന്നപൂക്കൾ ഏറെയുണ്ട്. ഏറെ പൂമ്പാറ്റകളും തുമ്പികളും തേൻകുടിക്കാൻ എത്തുന്നു അടുത്ത് ചെന്ന് നോക്കി ചിലപൂക്കളിൽ പുഴുക്കളുണ്ട് ഇലകളിൽ ചെറിയ വണ്ടുകൾ അത്ഭുതം തോന്നി ഇത്രയും പൂക്കളും മരങ്ങളും മറ്റ് ജിവികളും എൻറെ വീടിനു ചുറ്റും ഒരുമണിക്കൂർ സമയം കൊണ്ട് എന്തെല്ലാം കാര്യങ്ങൾ ഞാൻ അറിഞ്ഞു ലോക്ക് ഡൗണിനും കറണ്ട് കട്ടിനും നന്ദി . പട്ടണത്തിൽ ജീവിക്കുന്നവർക്ക് സുഖമാണ് എന്ന് എൻറെ വിശ്വാസം തെറ്റല്ലേ ഇവിടെയാണ് സുഖം ഇവിടെയാണ് ജീവിതം , ഇവിടം സ്വർഗ്ഗമാണ് ദാ കറണ്ട് വന്നു ഞാൻ ടീവി കാണട്ടെ ബാക്കി കറണ്ട് പോകുമ്പോൾ..................
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ