ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/മഹാമാരി വന്നപ്പോൾ
മഹാമാരി വന്നപ്പോൾ
കുക്കുവും കുട്ടുവും അയൽക്കാരാണ്. രണ്ടുപേരും ഒരേ ക്ലാസ്സി ലാണ് പഠിക്കുന്നത്. കുക്കുവിൻ്റെ അച്ഛൻ നാട്ടിലാണ് ജോലി ചെയ്യുന്നത്. കുട്ടുവിൻ്റെ അച്ഛൻ ഗൾഫിലുമാണ്. കുക്കുവും കുട്ടുവും സ്കൂളിൽ പോകുന്നതും കളിക്കുന്നതും ഒരുമിച്ചാണ്. അവർ നല്ല കൂട്ടുകാരാണ്. കുട്ടുവിൻ്റെ അച്ഛൻ ഗൾഫിൽ നിന്ന് വരുമ്പോൾ കൂട്ടുകാരന് മിഠായിയും പേനയും കൊടുക്കുമായിരുന്നു.എന്നാൽ ഇത്തവണ കുട്ടുവിൻ്റെ അച്ഛൻ വന്നപ്പോൾ,
കുക്കുവിൻ്റെ അമ്മ
" കുക്കൂ നീ എവിടെയാ? ഇവിടെ വാ പുറത്ത് പോവല്ലേ " അമ്മേ ഞാനിവിടെ ഉണ്ടേ ,മുറ്റത്തേ ചെടി നനയ്ക്കുകയാ"
അവൻ്റെ അമ്മ അവൻ്റെ അടുത്തേക്ക് ചെന്ന് കൊറോണ രോഗത്തെ പറ്റി വിശദീകരിച്ചു കൊടുത്തു. നമ്മൾ ശുചിയായി ഇടയ്ക്കിടെ കൈകൾ കഴുകണമെന്നും ആരുമായി ഇടപഴകാതെ വീട്ടിൽ തന്നെ കഴിയണം. അതു കൊണ്ട് നീ കൂട്ടുകാരനോടൊത്ത് കളിയ്ക്കാൻ പോകരുത്, മാത്രമല്ല അവൻ്റെ അച്ഛൻ ഇന്ന് ഗൾഫിൽ നിന്ന് വരുന്നുണ്ട്.അങ്ങനെയുള്ള ആളുകൾ രണ്ടാഴ്ച പുറത്തിറങ്ങാതെ റൂമിനുള്ളിൽ തനിച്ച് കഴിയണമെന്നാണ് പറഞ്ഞിരിക്കുന്നത്. കുക്കുവിനും കുട്ടുവിനും കളിക്കാൻ കഴിയാത്തതിൽ സങ്കടമായി.എന്നാൽ കുക്കുവിൻ്റെ അച്ഛൻ ഇടയ്ക്കിടെ പുറത്തു പോകുമായിരുന്നു. അവൻ്റെ അച്ഛന് ചില ദുശീലങ്ങളും ഉണ്ടായിരുന്നു, ഇതിൻ്റെ പേരിൽ അച്ഛനും അമ്മയും ചിലപ്പോഴൊക്കെ വഴക്കു കൂടും. ആ സമയത്തൊക്കെ കുക്കുവിന് കൂട്ട് കിട്ടുവാണ്.
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ