Schoolwiki സംരംഭത്തിൽ നിന്ന്
ഡയറി
ഞാൻ രാവിലെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾക്ക് ശേഷം വീട്ടുകാരുമൊന്നിച്ച് ചായ കുടിച്ചു. പിന്നീട് മുറ്റത്തെ ചെടികൾക്കും അടുക്കളയുടെ പുറകിൽ നട്ട കുറച്ച് പച്ചക്കറിക്കും ഉമ്മയുടെകൂടെ വെള്ളമൊഴിച്ചു. ഇപ്പോൾ എല്ലാവരും വീട്ടിൽ ഉള്ളത് കൊണ്ട് നല്ല രസമാണ്. ഉപ്പാപ്പ പച്ച ഓലകൊണ്ടും കടലാസുകൊണ്ടും കളിക്കുവാനുള്ള കണ്ണടയും വാച്ചും ഉണ്ടാക്കിത്തന്നു. കുറെ നേരം കളിച്ച ശേഷം ഊണു കഴിച്ചു കെറോണ കാരണം ജാഗ്രതയുള്ളത് കൊണ്ട് ഒരുപാട് ആഹാരങ്ങളൊന്നുമില്ലെങ്കിലും ഉള്ളത് എല്ലാവരും ഒരുമിച്ചിരുത്ത് കഴിക്കുന്നത് കൊണ്ട് ഞാൻ വേഗത്തിൽ കഴിച്ചു തീർത്തു ഫസ്റ്റടിക്കാൻ വേണ്ടി. പിന്നെ കുറച്ച് കളറിങ് ബുകെടുത്തിട്ട് അതിൽ അനുജനുമൊന്നിച്ച് കളറടിച്ച് ചായയും കുടിച്ച് ന്യൂസ് കാണും. പിന്നെ ഒരു 9 മണിയായപ്പോൾ ഉറങ്ങി
ഫാത്തിമത്തുൽ റിഫ കെ.പി
|