വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഇനിയും മരിക്കാത്ത ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനിയും മരിക്കാത്ത ഭൂമി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനിയും മരിക്കാത്ത ഭൂമി

ഒരു കൊച്ചു തൈയ്യായ് വളർന്നു ഞാനിന്നലെ
ഭൂമിദേവി എനിക്കമ്മയായ് തൊട്ടിലാട്ടി സമീരണൻ
മഴ പെയ്തു പാൽ ചുരത്തി തന്നുമാനം
തെളിമേഘമായ് നിന്നു ഭൂമിയെന്നും
മഴ തന്നു തണൽ തന്നു ജീവശ്വാസം തന്നു പിന്നെയും എന്തിനീ ക്രൂരത
മരണത്തിൻ
വക്കോളമെത്തുമീ അമ്മയ്ക്ക താങ്ങായ് തണലായ് മരച്ചില്ലകൾ ഒരു മരതൈയ്യിലൊരായിരം ജീവൻ
നട്ടതല്ല തളിർത്തതാണേ
പിഴിതെറിയാനധികാരമില്ല
നിർത്തുവിൻ നിർത്തുവിൻ
പാപങ്ങളെല്ലാം
പ്രകൃതിദുരന്തമായ് നാളെ വരും
സ്നേഹിച്ചിടാം നമുക്കമ്മയെ
ഒരു തൈ നടാം നല്ല നാളേക്കായ്

ANJANAKRISHNA KT
7 D വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത