ഒരു കൊച്ചു തൈയ്യായ് വളർന്നു ഞാനിന്നലെ
ഭൂമിദേവി എനിക്കമ്മയായ് തൊട്ടിലാട്ടി സമീരണൻ
മഴ പെയ്തു പാൽ ചുരത്തി തന്നുമാനം
തെളിമേഘമായ് നിന്നു ഭൂമിയെന്നും
മഴ തന്നു തണൽ തന്നു ജീവശ്വാസം തന്നു പിന്നെയും എന്തിനീ ക്രൂരത
മരണത്തിൻ
വക്കോളമെത്തുമീ അമ്മയ്ക്ക താങ്ങായ് തണലായ് മരച്ചില്ലകൾ ഒരു മരതൈയ്യിലൊരായിരം ജീവൻ
നട്ടതല്ല തളിർത്തതാണേ
പിഴിതെറിയാനധികാരമില്ല
നിർത്തുവിൻ നിർത്തുവിൻ
പാപങ്ങളെല്ലാം
പ്രകൃതിദുരന്തമായ് നാളെ വരും
സ്നേഹിച്ചിടാം നമുക്കമ്മയെ
ഒരു തൈ നടാം നല്ല നാളേക്കായ്