ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/അമ്മാളുവിന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മാളുവിന്റെ സംശയം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മാളുവിന്റെ സംശയം

ണിം..ണിം..ണിം.. സൈക്കിളിന്റെ നിർത്താതെയുള്ള ബെല്ലടി കേട്ട് അമ്മാളു പുറത്തേക്കോടി.ഇന്ന് അപ്പുവേട്ടൻ നേരത്തേയാണല്ലോ? മണി എട്ട് കഴി‍ഞ്ഞു മോളേ...ഇന്ന് മോളെന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്?സ്കൂൾ അവധിയാണല്ലോ? പത്രക്കാരൻ അപ്പു പത്രം അവളുടെ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു. ഇന്ന് അതിരാവിലെ അപ്പൂപ്പൻ അമ്പലത്തിലേക്ക് പോകുമെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റതാ... ഇതും പറ‍ഞ്ഞ് ചിരിച്ചു കൊണ്ട് പത്രവും വാങ്ങി അവൾ വീടിന്റെ അകത്തളത്തിലേക്ക് ഓടി. അമ്മേ....എന്താ ഈ പകർച്ചാവ്യാധി എന്നു പറ‍ഞ്ഞാൽ?അടുക്കളയിൽ തിരക്കു പിടിച്ച് ജോലി ചെയ്യുന്ന ലതയുടെ അരികിലേക്ക് പത്രവും പിടിച്ച് അമ്മാളു കടന്നു ചെന്നു.ഹും..നിനക്ക് രാവിലെ തന്നെ തു‍ടങ്ങിയോ ഓരോരോ സംശയം? ഒരു നൂറു കൂട്ടം ജോലിയുള്ള സമയത്താണവളുടെ ഒരു ചോദ്യം എന്ന് പറഞ്ഞ് അമ്മ അവളെ വഴക്കു പറഞ്ഞു. അവൾക്കാകെ സങ്കടമായി.ഇതു കണ്ട് വന്ന മുത്തശ്ശി അവളെ അപ്പൂപ്പന്റെ അടുത്തേക്ക് കൊണ്ടു പോയി.അവൾ തന്റെ സംശയം അപ്പൂപ്പനോടു ചോദിച്ചു. പകർച്ചാവ്യാധി എന്നു പറ‍ഞ്ഞാൽ.. അപ്പൂപ്പൻ പറയാൻ തുടങ്ങി.അമ്മാളു ആകാംക്ഷയോടെ കാത് കൂർപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ നമ്മൾ കഴിയുന്നതു മൂലവും വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും കുടിക്കുന്നതു വഴിയും പല വിധ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽകയറിപ്പറ്റിപല വിധ അസുഖങ്ങളുമുണ്ടാക്കും.വൈറസുകൾ പരത്തുന്ന പല വിധ പനികളാണ് പക്ഷിപ്പനി,പന്നിപ്പനി, നിപ്പ, ഇപ്പോൾ മോൾ പത്രത്തിൽ കണ്ട കോവി‍ഡ് 19 എന്ന കൊറോണയും. അപ്പോൾ അപ്പൂപ്പാ എങ്ങനെയാ ഈ വൈറസ് ഉണ്ടാകുന്നത്?അതിനെ നമുക്ക് കണ്ണു കൊണ്ട് കാണാൻ പറ്റുമോ? അമ്മാളുവിന് വീണ്ടും സംശയം. അപ്പൂപ്പൻ തുടർന്നു. ഒരു പാട് വർഷങ്ങൾക്കു മുമ്പു തന്നെ അവ ഭൂമിയിലുണ്ടായിരുന്നു. മനുഷ്യൻ മൃഗങ്ങളെ വേട്ടയാടിയും മറ്റും ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ അവയുടെ ശരീരത്തിൽ നിന്നും വൈറസുകൾ മനുഷ്യനിലേക്കും വ്യാപിച്ചു. അസുഖബാധിതരുമായി ഇടപഴകിയാൽ അവ മറ്റുള്ളവരിലേക്കും പകർന്ന് കൊടിയ നാശം വിതയ്ക്കും .അതു കൊണ്ടാണോ അപ്പൂപ്പാ ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും ആരുമായും സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും പറയുന്നത്. അതെ മോളേ. ഈ പകർച്ചവ്യാധികൾ മൂലം ലക്ഷക്കണക്കിനാളുകൾ മരിച്ചു വീഴുന്നുണ്ട്. അപ്പോൾ ഇതിനെ കണ്ടെത്തി നശിപ്പിക്കാൻ പറ്റില്ലേ? അമ്മാളു ചോദിച്ചു. ഇന്ന് ഇതിനായി ഒട്ടേറെ മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്, രോഗാണുക്കളെ കുറിച്ച് ആളുകൾക്ക് കുറച്ചുകൂടി അറിവുണ്ട്.വ്യക്തിശുചിത്വം പരിസര ശുചിത്വം, അണുനശീകരണ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിച്ച് നമുക്ക് പകർച്ചാവ്യാധികളെ അകറ്റാം. ഇന്ന് രോഗപ്രതിരോധവാക്സിനുകളും, ആന്റിബയോട്ടിക്കുകളും എല്ലാം നമ്മുടെ മരണനിരക്ക് വളരെയധികം കുറച്ചു. എന്നാ ഇനി മോള് പോയി കളിച്ചോളൂ..അപ്പൂപ്പൻ ഒന്ന് വിശ്രമിക്കട്ടെ.ഇതു പറഞ്ഞ് അപ്പൂപ്പൻ അകത്തേക്ക് പോയി. അമ്മാളു ഒരുപാട് പുതിയ അറിവുകൾ നേടാനായി പത്രവായന തുടര്ന്നു കൊണ്ടിരുന്നു.

ഫാത്തിമ ഫിദ
6 D ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ