എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിഥി

നീ ചെറിയവനാണെങ്കിലും
വലിയവനായ എന്നെ-
നീ പിടിച്ചു കുലുക്കി.
നീ തൊടുത്തു വിട്ട പാഠങ്ങൾ
എത്രയോ വലുതാണ്.
നല്ല നമസ്ക്കാരം പഠിപ്പിച്ചു.
നല്ല ചിന്തകളെ തൊട്ടുണർത്തി.
സമയമില്ലെന്നോതുന്ന മാനവന്
സമയമുണ്ടാക്കി കൊടുത്തു.
സ്നേഹബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു
നാട്ടുഭക്ഷണത്തിൻ രുചിയറിയിപ്പിച്ചു.
എങ്കിലും നിന്നോടു ഞാൻ അപേക്ഷിക്കുന്നു
ഇനിയും മർത്യജീവനെടുക്കാതെ
ഈ ഭൂമിയിൽ നിന്നും മറഞ്ഞുപോ....



പാർവ്വതി കൈലാസ്
4A എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത