നീ ചെറിയവനാണെങ്കിലും
വലിയവനായ എന്നെ-
നീ പിടിച്ചു കുലുക്കി.
നീ തൊടുത്തു വിട്ട പാഠങ്ങൾ
എത്രയോ വലുതാണ്.
നല്ല നമസ്ക്കാരം പഠിപ്പിച്ചു.
നല്ല ചിന്തകളെ തൊട്ടുണർത്തി.
സമയമില്ലെന്നോതുന്ന മാനവന്
സമയമുണ്ടാക്കി കൊടുത്തു.
സ്നേഹബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു
നാട്ടുഭക്ഷണത്തിൻ രുചിയറിയിപ്പിച്ചു.
എങ്കിലും നിന്നോടു ഞാൻ അപേക്ഷിക്കുന്നു
ഇനിയും മർത്യജീവനെടുക്കാതെ
ഈ ഭൂമിയിൽ നിന്നും മറഞ്ഞുപോ....