ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ആദ്യം നമ്മൾ ശുചിത്വം തുടങ്ങേണ്ടത് നമ്മുടെ വീട്ടിലാണ്. നമ്മുടെ വീടും പരിസരവും നന്നായി വൃത്തിയാക്കണം. നമ്മുടെ അടുത്തുള്ള കുളം, കിണർ, പാടം എന്നീ സ്ഥലങ്ങളിൽ വേസ്റ്റ് ഇടുന്നത് ജലം മലിനമാകാൻ കാരണമാകുന്നു. മലിനജലത്തിൽ കൊതുക് വളരുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ജലാശയങ്ങൾ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ഇങ്ങനെ വീടും പരിസരവും ജലാശയങ്ങളും വൃത്തിയാക്കിയാൽ പരിസ്ഥിതിമലിനീകരണം കുറയുകയും പലവിധത്തിലുള്ള അസുഖങ്ങളിൽ നിന്നും നാം മോചിതരാവുകളും ചെയ്യും. നമുക്ക് രോഗം വരാതിരിക്കാനും രോഗപ്രതിരോധശേഷി ഉണ്ടാവാനും വ്യക്തി ശുചിത്വം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ പഴകിയതും എണ്ണ മെഴുകു കൂടിയതുമായ ആഹാരങ്ങളും കഴിക്കരുത്.വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം . ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും സാധിക്കും.
Devamsa S Baiju
III A ഗവ. പി.ജെ.എൽ.പി,എസ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം