ജി. ബി. യു പി. എസ്. എത്തനൂർ/അക്ഷരവൃക്ഷം/കൊറോണ എന്റെ കണ്ടെത്തൽ
കൊറോണ എന്റെ കണ്ടെത്തൽ
ജീവനെ കാർന്നുതിന്നുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ലോകമാകെ ഈ വൈറസിന് മുന്നിൽ ശിരസ്സ് താഴ്ത്തുന്നു. പ്രപഞ്ചത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കിയ കൊറോണ വൈറസ് ചൈനയിൽ നിന്നാണ് ഉത്ഭവിച്ചത്. ചൈനയിലെ വുഹാൻ സ്വദേശിയായ ലീവൻ ലിയാങ്ങാണ് ആദ്യമായി വൈറസിന് ഇരയായത് .പിന്നീട് ലോകം മുഴുവൻ കൊറോണക്ക് കീഴിലായി .ലോക ആരോഗ്യ സംഘടന കൊറോണ വൈറസിന് COVID 19 എന്ന പേര് പ്രഖ്യാപിച്ചു. അധികം വൈകാതെ ഇന്ത്യയിലും കോവിഡ് എത്തി.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് . കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ് കേരളത്തിലെ രണ്ടാമത്തെ ഇര. ഇന്ത്യയിലെ ആദ്യ കോവിഡ് മരണം കർണാടകയിലാണ്. കോവിഡ് ഉത്ഭവിച്ചത് ചൈനയിലാണെങ്കിലും മരണ സംഖ്യയിൽ ചൈനയുടെ റെക്കോർഡ് മറികടന്ന് ഇറ്റലി,അമേരിക്ക,സ്പെയിൻ, ഫ്രാൻസ് ,ഇറാൻ തുടങ്ങിയ രാജ്യങ്ങൾ മുന്നിൽ നിൽക്കുന്നു. കോവിഡ് 19 നെ പ്രതിരോധിക്കാനായി ശാസ്ത്രലോകം തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളമാതൃക മികച്ചതാണെന്ന് വിദേശ രാജ്യങ്ങൾ അഭിപ്രായപ്പെടുന്നു .അതിൽ നമുക്കഭിമാനിക്കാം. വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയും കേരളവും സമ്പൂർണമായി അടച്ചുപൂട്ടി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ക്ഡൗണിന്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സ്‌ഥാപനങ്ങളും ഗതാഗതവും വിദ്യാഭ്യാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടു .അഞ്ചുപേരിൽ കൂടുതൽ സംഘം ചേർന്ന് നിൽക്കൽ ഒഴിവാക്കി .ഭക്ഷണത്തിനായി അവശ്യസാധനങ്ങൾ ലഭിക്കാനുള്ള സൗകര്യം ഉറപ്പു വരുത്തി . സർക്കാരിന്റെ ഭാഗത്തുനിന്നും സൗജന്യറേഷൻ ,ഭക്ഷ്യക്കിറ്റ് പെൻഷൻ തുടങ്ങിയവയെല്ലാം ലഭ്യമാക്കി .വൈറസിന്റെ സഞ്ചാരം കുറക്കാൻ സാമൂഹിക അകലം ശീലമാക്കി. ഇന്ത്യയും കേരളവും വിവിധ പ്രതിരോധ മാതൃകകൾ സ്വീകരിച്ചു വരുന്നു. അതിലൊന്നാണ് ബ്രേക്ക് ദി ചെയിൻ പദ്ധതി. ആരോഗ്യമേഖലയുടെ സാന്നിധ്യം ശക്തമായതിനാൽ മഹാമാരിയിൽ നിന്ന് കേരളം മുക്തമായി വരുന്നു .പ്രതീക്ഷിക്കാം നല്ലൊരു നാളെക്കായ്, ഇതും കടന്നുപോകുമെന്ന് സമാധാനിക്കാം. <
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം