ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ ഇങ്ങനെയും ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
08:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ജീവിക്കാം | color= 2 }} ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇങ്ങനെയും ജീവിക്കാം


കൊറോണ എന്ന മഹാമാരിയുടെ വരവ് എൻ്റെയും നമ്മുടെയും ജീവിതത്തെ ആകെ മാറ്റിമറിക്കുകയാണ്. ലോക്ക് ഡൗൺ ആയി നാലാം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ ഇതുവരെ ജീവിച്ചിരുന്ന ലോകത്തിൽ നിന്ന് വ്യത്യസ്തമായ ലോകത്ത് ജീവിക്കുന്ന പോലെ അനുഭവപ്പെടുകയാണ്.കാരണം ഈ അവസ്ഥയിലെ നമ്മുടെ ലോകം എന്നു പറയുന്നത് എൻ്റെ വീടും വീട്ടുപറമ്പും എൻ്റെ കുടുംബവും മാത്രമായി ഒതുങ്ങുകയാണ്.ഒരു പക്ഷേ ഈ നാലാഴ്ചക്കുള്ളിൽ നമുക്ക് ഒരു പാട് കാര്യങ്ങൾ ബോധ്യമാക്കാൻ സാധിച്ചു. ലോക്ക് ഡൗണിൻ്റെ ഭാഗമായി അമ്പലങ്ങളും മറ്റും എല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ് ഇതിലൂടെ നമുക്ക് മനസിലാക്കാം പൂജയും ആരാധനയും മറ്റുമില്ലാതെയും നമുക്ക് ജീവിക്കാൻ സാധിക്കും. യാതൊരു ആർഭാടവുമില്ലാതെ കല്യാണകർമങ്ങൾ നടത്താനും നമുക്ക് സാധിക്കുമെന്ന് കാണിച്ചു തരുകയാണ് ഈ ദിവസങ്ങൾ. കൊറോണ എന്ന മഹാമാരിയുടെ കൂടെ വിശപ്പ് എന്ന മഹാമാരിയെക്കൂടി നമ്മൾ നേരിടുകയാണ്. കാരണം ജോലിയോ, ശമ്പളമോ ഇതൊന്നുമില്ലാത്ത അവസ്ഥയിൽ ഉള്ളതിനെക്കൊണ്ട് തൃപ്തിപ്പെടുത്താൻ നമ്മുടെ ലോകം പഠിച്ചു.കൊറോണ കാരണം മരണ നിരക്ക് കൂടിയ ഇറ്റലിയിലെ ജനങ്ങൾ തങ്ങളുടെ സമ്പാദ്യം മുഴുവനും തെരുവിലേക്ക് വലിചെറിയുമ്പോൾ അവർ ലോകത്തിന് മറ്റൊരു പാഠo പഠിപ്പിച്ചു. പണവും പവറും കൊണ്ട് ഈ ലോകത്തെ കീഴടക്കാനാവില്ല. ഹോട്ടൽ മുറികളിൽ നിന്നു കിട്ടുന്ന ഭക്ഷണത്തേക്കാൾ സ്വാദുള്ള വിഭവങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കാമെന്നും പഠിച്ചു.തനിക്ക് കഴിക്കാൻ വേണ്ട ഭക്ഷ്യപദാർത്ഥങ്ങൾ തൻ്റെ വീട്ടുപറമ്പിൽ തന്നെ ഉണ്ടാക്കാമെന്നും പഠിച്ചു. നമ്മളിൽ നമ്മളറിയാതെ ഉറങ്ങിക്കിടക്കുന്ന ഒരു പാട് കഴിവുകളുണ്ടെന്ന് പഠിച്ചു. അങ്ങനെ ഈ നാലാഴ്ചകൾ ഏറ്റവും വലിയ ഒരു പാഠപുസ്തകമായാണ് ഞാൻ കണക്കാക്കുന്നത് .അതിലുപരി എന്തിനെയും ഒരുമിച്ചു നേരിടും എന്ന വലിയ മുദ്രാവാക്യം കൂടി ഞാൻ കണ്ടു കൊണ്ടിരിക്കുന്നു.



ADITHYAN K
9 C ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം