ജി.യു.പി.എസ് ചെറായി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.യു.പി.എസ് ചെറായി | |
|---|---|
| വിലാസം | |
ചെ റാ യി പി .ഒ .അണ്ട ത്തോ ട് , 679564 | |
| സ്ഥാപിതം | 1 - ന വം ബ ർ - 1924 |
| വിവരങ്ങൾ | |
| ഫോൺ | 04872543460 |
| ഇമെയിൽ | gupscherayip@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24253 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | ചാ വ കാ ട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഗ വ ൺ മെ ൻ റ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മി നി .സി |
| അവസാനം തിരുത്തിയത് | |
| 24-04-2020 | 24253 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യാലയ ചരിത്രം
ബ്രിട്ടീഷ് ഭരണക്കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് കടൽത്തീരത്തിനടുത്തുള്ള അണ്ടത്തോട് വില്ലേജിലെ ചെറായി പ്രദേശം.മലയാള ഭാഷയെ ലോകസാഹിത്യത്തിലേയ്ക്കുയർത്തിയ പ്രസിദ്ധമായ നാലപ്പാട്ട് കുടുംബത്തിന് ജന്മം നൽകിയ പുന്നയൂർക്കുളം പഞ്ചായത്തിലാണ് ചെറായി ഹിന്ദുക്കളും മുസ്ലീങ്ങളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ വടക്കുഭാഗം മലപ്പുറം ജില്ലയിലെ വന്നേരി ഗ്രാമമാണ്. അറബിക്കടലിന്റെ തിരമാലകൾ ഉയർത്തിയ ആരവം കേട്ട് നെല്ലും തെങ്ങും കൃഷി ചെയ്ത ജിവിക്കുന്ന സാധാരണ കൃഷിക്കാരേയും തെങ്ങുതൊഴിലാളികളേയും എങ്ങും കാണാം കടലിൽ പോയി മത്സ്യ ബന്ധം നടത്തിവരുന്നവരും ധാരാളം.
വടക്കൻപാട്ടിലെ വീരനായകൻ തച്ചോളി ഒതേനൻ സംഘമായി ഇവിടെ വന്നിരുന്നുവെന്ന് പഴമക്കാർ പറയുന്നു.ഇവിടെ അടുത്തുള്ള ജീർണ്ണിച്ചുകിടക്കുന്ന സ്ഥലം തച്ചോളി ഒതേനന്റെ കളരിയിയിരുന്നവെന്നും വിശ്വസിക്കുന്നു.നായർ സമുദായത്തിൽപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് കുടിപ്പള്ളിക്കുടത്തിൽ പോയി പഠിയ്ക്കുവാൻ സാധിച്ചുരുന്നു.
എല്ലാ കുട്ടികൾക്കും അക്ഷരാഭ്യാസം നൽകാനായി 1924-ൽ ഓലമേഞ്ഞ ഒരു ഷെഡ് കിഴക്കേപറമ്പിൽ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ഉയർന്നു.സാമൂഹ്യമായ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസം മാറിയതുകൊണ്ടുണ്ടായ മാറ്റമാണ് വിദ്യാലയത്തിനായി ഒരു ഷെഡ് ഉയർന്നുവരുവാൻ കാരണം 1929-ൽ ചക്കാലപ്പറമ്പിൽ വി സി കുമാരമേനോൻ രക്ഷാധികാരിയിയി സ്‌കൂൾ നടത്തിപ്പിനായി ഒരു കമ്മറ്റി നാട്ടുകാർ രൂപികരിച്ചിരുന്നു. പുന്നയൂർക്കുളം പഞ്ചായത്തിൽ ഏക സർക്കാർ യു.പി വിദ്യാലയമായ ചെറായി ഗവ.യു.പി സ്‌കൂൾ സ്ഥാപിക്കുന്നതിന് ഈ സമിതി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സ്വതന്ത്ര്യസമരവുമായി പ്രവർത്തിച്ചുവരുന്ന ചിലരുടെ പ്രേരണയും സഹായവും ഇതിനുണ്ടായിരുന്നു. സ്ഥലത്തിന്റെ ഉടമയ്ക്ക് സ്‌കൂൾ നടത്തിപ്പുകാർ വാടക നൽകിയിരുന്നു. ആദ്യ ഹെഡ്മാസ്റ്റർ അയ്യപ്പൻ മാസ്റ്റർ, നാരായണൻമാസ്റ്റർ, ശങ്കുണ്ണിമാസ്റ്റർ സരോജിനി ടീച്ചർ എന്നിവർ സ്‌കൂളിന്റെ സ്ഥാപനവും നടത്തിപ്പുമായി ബന്ധപ്പെട്ട് ത്യാഗപൂർവം പ്രവർത്തിച്ചിരുന്നവരാണത്രേ.
അണ്ടത്തോട്, ചെറായി, പൊന്നാത്തേരി എന്നീ പ്രദേശങ്ങളിലെ കുട്ടികളായിരുന്നു ഇവിടെ പ്രവേശനം നേടിയത്.ജാതിഭേദം പ്രവേശനത്തിൽ നിഴലിച്ചിരുന്നില്ല. എങ്കിലും അയിത്താചാരം നിലനിന്നിരുന്നതായി കാണുന്നുണ്ട്.നായർ കുടുംബങ്ങളിലെ കുട്ടികൾക്ക് ഇരിക്കാൻ മരപലകയോ ബഞ്ചോ ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ളവർക്ക് ഇരിക്കാൻ താഴെ നിലവും.ഇത് ചെറിയ തേ#ാതിലെങ്കിലും ജാതി ഭേദം നിന്നിരുന്നു എന്നതിനു തെളിവാണ്.ഹിന്ദു-മുസ്ലീം ഐക്യം ശക്തിപ്പെട്ടിരുന്നു.സാബത്തികമായ പിന്നോക്കവസ്ഥ സാധാരണ ജനങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും വ്യാപകമായി ഉണ്ടായിരുന്നു.
ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ സി.വി.രവീന്ദ്രൻ പിന്നീട് വിദ്യാഭ്യാസ ഓഫീസറായി. സി.വി ഹരീഷ് എഞ്ചിനീയറും ആയി. തുടർപഠനം മുറിഞ്ഞുപ്പോയിരുന്നുവെന്നത് ഒരു യാഥാർത്യമാണ്.വെള്ളം നിറഞ്ഞുനിൽക്കുന്ന പാടങ്ങളിലൂടെ യാത്ര ചെയ്ത് കഷ്ടപ്പെട്ട് പഠനം തുടർന്നുകൊണ്ടുപോകാനുള്ള ശേഷിയും സൗകര്യവും ഇന്നത്തെപ്പോലെ അന്നില്ലായിരുന്നു.
1953-ലെ ദേശവ്യാപകമായ പ്രകൃതിക്ഷോഭം ഈ തീരദേശത്തും ആഞ്ഞടിച്ചു.ഉച്ചയോടെ ആരംഭിച്ച കൊടുംങ്കാറ്റും മഴയും വൻനാശം വിതച്ചു.രണ്ടുമണിയേ#ാടെ സ്‌കൂൾ ഷെഡ് നിലംപൊത്തി. അണ്ടത്തോടും ചെറായിയും ഞെട്ടി വിറച്ചു.എങ്ങും കുട്ടികളുടെ ആർത്തനാദം മാത്രം.ഈ ദുരന്തത്തിൽ ആറ് കുട്ടികൾ മരിച്ചു.കുറെ പേർക്ക് പരിക്കുപറ്റി.ഉച്ചയ്ക്കുശേഷം ക്ലാസ് ആരംഭിച്ചിട്ടില്ലാത്തതിനാൽ ദുരന്തത്തിന്റെ ശക്തി കുറഞ്ഞുവെന്ന ആശ്വാസം മാത്രം.പ്രധാനധ്യാപകൻ നാരയണൻമാസ്റ്റർക്കും പരിക്കുപറ്റി.നാടും നാട്ടുകാരും ദുഖം കടിച്ചമർത്തി അതിനടിയിലും നാട്ടുകാർ ഒത്തുചേർന്ന് വീണ്ടും ഷെഡ് കെട്ടി സ്‌കൂൾ പ്രവർത്തനം പുനരാരംഭിച്ചു.ഷെഡ് ഇടയ്ക്കിടെ മാറ്റിക്കെ#ാണ്ടിരുന്നത് നിരവധി പ്രതിസന്ധികൾക്ക് ഇടയാക്കി.ഒടുവിൽ നാട്ടിലെ പൗരപ്രമുഖനായ എളേടത്ത് നാരായണമേനോൻ തന്റെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു കെട്ടിടം സ്‌കൂൾ പ്രവർത്തിനായി വാടകയ്ക്ക് ലൽകാനാൻ മുന്നോട്ട് വന്നു. അവിടെയാണ് ഇന്ന് സ്‌കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
1956 കോരളപിറവക്ക് ശേഷം പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം .1958-ൽ പൂർണ്ണ തോതിൽ യു.പി. സ്‌കൂൾ ആയിമാറി,പാലക്കാട് എ.ഇ.ഒ.ആണ് ഇതിനായി ഉത്തരവ് ഇറക്കിയത് ഇതിനിടെ കടിക്കാട് പൊന്നാത്തേരി ചെറായി എയ്ഡഡ് എൽ പി സ്‌കൂൾ എന്നിവയും പ്രവർത്തനം തുടങ്ങി. വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ സർക്കാരിന്റെ മറ്റു അനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ലായിരുന്നു. പ്രാഥമീകസൗകര്യമില്ലാത്ത ഒരു സ്ഥാപനമായി പിന്നെയും നിലകൊണ്ടു കുടിക്കാൻ വെള്ളം വേണമെങ്കിൽ അയൽപക്കത്ത് പോകണം . മൂത്രപുരയും കക്കൂസും എല്ലാത്തതിനാൽ അതിനും നാട്ടുകാരെ ആശ്രയിക്കണം ഈ ദുരാവസ്ഥ കുട്ടികളോടൊപ്പം അന്യദേശത്തുനിന്നും വരുന്ന അധ്യാപകരും അനുഭവിച്ചു. 1997-ൽ ആരംഭിച്ച 9-ാം പദ്ധതി ജനകീയ പദ്ധതിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വികേന്ദികരണത്തിന് തുടക്കമായി ജനകീയ ആസൂത്രണ പദ്ധതികൾ ആരംഭിച്ചു. സ്‌കൂളിന്റെ ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകി എൽ.പി. സ്‌കൂളുകൾ ഗ്രാമപഞ്ചായത്തിനും യു.പി. ഹൈസ്‌ക്കൂളുകൾ ജില്ലാപഞ്ചായത്തിനും നൽകി അന്ന് തൃശ്ശൂർ ജില്ലാപഞചായത്തിന് ലഭിച്ച വിദ്യാലയങ്ങളിൽ ചെറായി ഗവ. യു.പി. സ്‌കൂൾ മാത്രം വാടകയ്ക്ക് പ്രവർത്തിക്കുന്നതായിരുന്നു. സ്‌ക്കൂൾ കെട്ടിടം, മെയിന്റനൻസ് ഫർണിച്ചർ, കുടിവെള്ളം, മൂത്രപുര,അടുക്കള, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ വർദ്ധിപ്പിയക്കുവാൽ മറ്റ് സ്‌ക്രുളുകൾക്ക് കഴിഞ്ഞു. പക്ഷെ വാടകയിൽ പ്രവർത്തിക്കുന്നതിനാൽ ചെറായി സ്‌കൂളിന് അപ്പോഴും ശാപമോക്ഷം ലഭിച്ചില്ല
പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി അപ്പോൾ ഹെഡ് മാസ്റ്ററായിരുന്ന പി.ജി.ദിവാകരൻ മാസ്റ്ററും പി.ടി.എ.പ്രസിഡണ്ട് കെ.കെ വാസുവും സാമൂഹ്യപ്രവർത്തകനായിരുന്ന മാമ്പറ്റ് അപ്പുകുട്ടൻ അവർകളും അടങ്ങിയ ഒരു സംഘം ജില്ലാ പഞ്ചായത്ത് പ്രസിണ്ട് എം.വി.വിശാലാക്ഷി ടീച്ചറേയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.വർഗ്ഗീസ് മാസ്റ്ററേയും കണ്ടു. പ്രശ്‌നങ്ങൾ ഗൗരവമായിത്തന്നെ ചർച്ച ചെയത്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസപദ്ധതിയായ 'വിദ്യാജ്യോതി'യുടെ കൺവീനർ ആയി കെ.ശശിധരൻ എന്ന സർക്കാർ അധ്യാപകനെ തൃശ്ശൂർ വിദ്യാഭ്യാസ ഡയറക്ടർ കെ.സരസമ്മ ഇതിനകം നിയമിച്ചിരുന്നു. നിവേദകസംഘം അദ്ദേഹത്തെയും കണ്ടു. പ്രശ്‌നങ്ങൾ ചർച്ച ചെയത്‌പ്പോൾ ശശിധരൻ മാസ്റ്റർ വച്ച നിർദ്ദേശം സ്‌ക്കുൾ വിലയ്ക്ക് തരുമെന്ന് ഉടമയോട് ചോദിച്ചു വരിക' അനുകുലമായ ഉത്തരമാണെങ്കിൽ പ്രശ്‌നം പരിഹരിയ്ക്കപ്പെടും. പുതിയൊരു ദൗത്യവും ഏറ്റെടുത്ത് ആണ് നിവേദകസംഘം മടങ്ങിയത്. അവരെ സഹായിക്കുവാൻ കൊളാടി ഗോവിന്ദൻകുട്ടിയും ഉണ്ടായുരുന്നു. രണ്ട് ആഴ്ചക്കുള്ളിൽ അവർ വീണ്ടും ജില്ലാ പഞ്ചായത്തിൽ വന്നു. രണ്ടര ലക്ഷം രുപയ്ക്ക് സ്‌ക്ൂൾ കെട്ടിടവും സ്ഥലവും തരുവാൻ സമ്മതമാണെന്ന് കാണിച്ച് എളേടത്തു നാരായണ മേനോന്റെ സഹധർമ്മിണി സരോജിനി അമ്മയുടെ കരാറുമായിട്ടായരുന്നു വരവ് തുടർന്ന് പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ ബോർഡും അംഗീകരിച്ചു. അരലക്ഷം രുപ നാട്ടുകാർ പിരിവിലൂടെ സംഭരിച്ചു. രണ്ടുലക്ഷം രുപ ജില്ലാ പഞ്ചായത്തും നൽകി. അണ്ടത്തോട് രജിസ്ട്രാഫീസിൽ സ്‌ക്കുൾ കെട്ടിടവും സ്ഥലവും ഉൾപ്പെടുന്ന പ്രമാണ രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങിനെ വാടകകെട്ടിടം സ്വന്തമായി മാറി.