എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/മഹാമാരിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിലെ മാലാഖമാർ

കാലക്കെടുതി അലറിക്കുതിക്കുന്നു ...
കാലിടറിപ്പതിക്കുന്നു ...!!
വേച്ചു വേച്ചു വേർത്തു വിറച്ചു
കൊറോണച്ചൂടിൽ കരിഞ്ഞു വീഴുന്നു ...!
മനുഷ്യജന്മങ്ങൾ ഒന്നാകെ കെടുന്നു ...!
അകലത്തുമരികത്തും നോവിന്റെ
നരക മഹാമാരിയാടിത്തിമർക്കുന്നു!!
എവിടെയും നിലക്കാത്ത തപ്തനിശ്വാസങ്ങൾ

അന്തരംഗത്തിലിരുൾ നിറക്കുന്നു..!
എങ്കിലുമെവിടെയും ...
കനിവിന്നാഴങ്ങൾ ചുറ്റിവരിയുന്നു...
അമൃതിൻ മുത്തുകൾ പൊഴിയുന്നു...
ഭഗ്നജന്മങ്ങളിലാശതൻ കിളിക്കൂട് തീർക്കുന്നു..
ഈശന്റെ മാലാഖക്കുഞ്ഞുങ്ങൾ ...
വാക്കിൽ മധുരം നിറയുന്ന കരുതലായ്
ദുഃഖസാഗരതീരത്തു നിറയുന്ന സാന്ത്വനമായ്
ഉൾക്കരുത്തിൻ ദീപം തെളിക്കുന്നു ...
ഉണ്ണാതെ ഉറങ്ങാതെ ഓരോ ജീവനും
കാവലാളായ് കനിവിന്നുറവയായ്
കരളുറപ്പോടെ കാൽചുവട് വയ്ക്കുവോർ
മാലാഖമാരേ ..നിങ്ങളല്ലോ ധന്യർ...
കർമധീരരേ ..വാഴുക ..വാഴുക ...
നിറഞ്ഞാടുക വെളിച്ചം നിറക്കുക..
വന്ദിപ്പൂ ..മാലാഖമാരേ ...
ശിരസ്സ് നമിക്കുന്നു നിങ്ങൾ സമക്ഷം...

ആവണി കെ സിബി
8 A എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത