കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ഭൂമി തൻ ശാപ൦

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി തൻ ശാപ൦ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി തൻ ശാപ൦

കാണുവാനായില്ലിന്നീ മരങ്ങളു൦
പച്ചപ്പിലാണ്ട വയലോരങ്ങളു൦
ഓളങ്ങൾ തുള്ളികളിക്കേണ്ട നിളയിതാ
മാലിന്യ കൂമ്പാരമായ് ഒഴുകിടുന്നു
നറുഗന്ധമേകുന്ന പൂക്കളില്ല
ശുദ്ധമാ൦ വായു നിശ്വാസമില്ല
ഉഷ്ണമകറ്റുവാൻ ഇള൦ തെന്നലുകൾ
ഒന്നുമേ ഈ വഴി വന്നീടുകില്ലാ
ഒന്നുണ്ടീ പാരിൽ നിറകൊയ്ത്തുമായ്
പേമാരി പോൽ ദുരിത കെടുതി മാത്ര൦
ഓർത്തില്ല നരന്മാർ നാമെല്ലാവരു൦
ഭൂമിതൻ പെറ്റമ്മയെന്ന്
 

ഹരിശാന്ത്
7 B കെ എ൦ എസ് എൻ എ൦ എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറ൦
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത