കാണുവാനായില്ലിന്നീ മരങ്ങളു൦
പച്ചപ്പിലാണ്ട വയലോരങ്ങളു൦
ഓളങ്ങൾ തുള്ളികളിക്കേണ്ട നിളയിതാ
മാലിന്യ കൂമ്പാരമായ് ഒഴുകിടുന്നു
നറുഗന്ധമേകുന്ന പൂക്കളില്ല
ശുദ്ധമാ൦ വായു നിശ്വാസമില്ല
ഉഷ്ണമകറ്റുവാൻ ഇള൦ തെന്നലുകൾ
ഒന്നുമേ ഈ വഴി വന്നീടുകില്ലാ
ഒന്നുണ്ടീ പാരിൽ നിറകൊയ്ത്തുമായ്
പേമാരി പോൽ ദുരിത കെടുതി മാത്ര൦
ഓർത്തില്ല നരന്മാർ നാമെല്ലാവരു൦
ഭൂമിതൻ പെറ്റമ്മയെന്ന്