ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/അക്ഷരവൃക്ഷം/ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ


ഞാൻ കൊറോണ. ഞാനൊരു വൈറസാണ്. കൊവിഡ് 19 എന്ന രോഗം ഞാനാണ് പരത്തുന്നത്.ചൈനയിലാണ് ഞാൻ ജനിച്ചത്. അവിടെയുള്ള ഒത്തിരി ആളുകളിലേക്ക് ഞാൻ പ്രവേശിച്ചു. പിന്നീട് പല പല ആളുകളിലൂടെ കുറേ രാജ്യങ്ങളിൽ എത്തി. അങ്ങനെ ഞാൻ കേരളത്തിലുമെത്തി. ഞാൻ ശരീരത്തിൽ കയറി കഴിഞ്ഞാൽ ആദ്യം ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പിന്നെ ഞാൻ ശക്തനാകും.പതുക്കെ പതുക്കെ പനി,ചുമ,ശ്വാസതടസം തുടങ്ങും. തുടർന്ന് വയറിളക്കം,ഛർദ്ദി ഇവയും ഉണ്ടാവും.ചിലപ്പോൾ മരണവും സംഭവിക്കാം. അങ്ങനെ ഞാൻ ഒത്തിരി രാജ്യങ്ങൾ കീഴടക്കി. കേരളത്തിലെ ആളുകളുടെ മുന്നിൽ ഞാൻ തോൽക്കുകയാണ്. അവിടെ ഇപ്പോൾ ലോക്കഡൗൺ ആണ്. ആരും പുറത്തിറങ്ങുന്നില്ല. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നു. കൂടാതെ മാസ്ക് ധരിക്കുന്നു. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും പൊത്തുന്നു.കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നു. ടി വി യിൽ കാണാറുള്ള ടീച്ചറമ്മയും ഡോക്ടർമാരും സിസ്റ്റർമാരും പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നു. അതുകൊണ്ട് എനിക്ക് ആരിലും പ്രവേശിക്കാൻ കഴിയുന്നില്ല. അതിനാൽ ഞാൻ ഇവിടെ നിന്നും പോകുകയാണ്.

ലക്ഷ്മിനന്ദ പ്രശാന്ത്
1 A ഗവ.ഫിഷറീസ് എൽ പി സ്കൂൾ,അരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ