നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }} <center> <poem> അതിരാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


അതിരാവിലെ ഞാൻ ഉണർന്നിടും
ദൈവത്തോട് കൃപ തേടിടും
വായും മുഖവും ശുചിയാക്കിടും
പാഠങ്ങളൊക്കെ പഠിച്ചിടും.
പ്രഭാത സ്നാനം നടത്തിടും
ഭക്ഷണമൊക്കെ കഴിച്ചെന്നാൽ
വൃത്തിയിൽ വസ്ത്രം ധരിച്ചിടും
സ്കൂളിലേക്ക് പോകുമ്പോൾ
അച്ചടക്കം പാലിച്ചീടും.
സ്കൂളിൽ ചെന്നാലോ ഞാൻ
നന്നായി പഠിച്ചീടും.
ഗുരുക്കൻമാരെ മാനിക്കും
സഹപാഠികളെ സ്നേഹിക്കും
പരിസര ശുചിത്വം പാലിക്കും
തുമ്മലോ ചുമയോ വന്നാലോ
വായും മുഖവും മൂടീടും.
ഉച്ചയൂണിൻ നേരത്ത്
കൈയും മുഖവും കഴുകീടും
ശേഷവും അതെല്ലാം പാലിക്കും.
അന്തിക്കു വീട്ടിൽ ചെന്നാലോ
ദേഹശുദ്ധി വരുത്തീടും
പാഠങ്ങളൊക്കെ പഠിച്ചിട്ട്
സന്ധ്യാപ്രാർത്ഥന ചൊല്ലീടും.
രാത്രി ഭക്ഷണശേഷം ഞാൻ
ശാന്തമായ മനസ്സോടെ
നിത്യം നിദ്രയെ പുൽകിടും.

എവ് ലിൻ മരിയ ബിനു
1 B Nirmalagiri LPS, Vellarikundu
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത