ഇന്നലെ ഞാനൊരു സ്വപ്നം കണ്ടേ സ്വപ്നത്തിൽ കൊച്ചു ഭൂമിയെ കണ്ടേ.. വയലിൻ ചേലയുടുത്തൊരു ഭൂമി ആടിയുലയുന്ന കേര മരങ്ങളും.. കളകളമൊഴുകും തോടും പുഴകളും... നീന്തി രസിക്കും മീനുകളും.. സുഗന്ധം പരത്തും മലരുകളും.. പൂന്തേനുണ്ണും ശലഭങ്ങളും.. പാറിപ്പറക്കും പറവകളും.. സുന്ദരിയാമെൻ കൊച്ചു ഭൂമി... പര പരായെന്നു നേരം വെളുത്തപ്പം തിങ്ങിനിറഞ്ഞ വീടുകൾ മാത്രം നീണ്ട ..വളവും തിരിവുള്ള റോഡുകളും .. 'മലകൾ കണ്ടില്ല കാടുകൾ കണ്ടില്ല അരുവിതൻ നാദം കേട്ടില്ല.. ഇനിയെന്നു കാണുമെൻ സുന്ദരിയെ.. സ്വപ്നത്തിൽ മാത്രമോ.. എന്നാവോ...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത