(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷവിത്ത്
വിഷവിത്തുപാകാൻ നമുക്കു നേരെ
പറന്നു വന്ന മഹാമാരി
നാം അതിനെ കൊറോണയെന്നു വിളിച്ചു
മറ്റുള്ളവരുടെ ശരീരത്തിൽ
പറന്നു കയറാൻ അത് ഓടി നടന്നു..........
പ്രളയം വന്നു നിപ്പ വന്നു...
ഇന്നിതാ മഹാമാരിയായ്.... കൊറോണ......
അടച്ചിട്ട വാതിലിനുള്ളിൽ നിന്നും
പുറത്തിറങ്ങാൻ ഞാൻ കൊതിച്ചു നിന്നു.......
ഒരു പക്ഷിയായ് പാറി നടക്കാൻ ഞാൻ ആഗ്രഹിച്ചു
വിഷു വന്നു ഈസ്റ്റർ വന്നു
പടക്കശബ്ദം പോലും കേൾക്കുന്നില്ല...........
ഒരു നല്ല പുലരിക്കായ്.....
എന്റെ നാടിനായ് ........
രാജ്യത്തിനായ് ..........
ഞാൻ കാത്തിരിക്കാം.....
കളിക്കാൻ...പഠിക്കാൻ....കൂട്ടുകൂടാൻ..........