സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കൊറോണവൈറസ് | color=1 }} കൊറോണവൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണവൈറസ്

കൊറോണവൈറസ് വളരെ വേഗം പടരുന്ന ഒരു വൈറസാണ്. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഇത് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരേയു൦, സ്ഥിരമായി മരുന്ന് കഴിക്കുന്നവരേയുമാണ്. ഇപ്പോൾ വന്നിരിക്കുന്നത് നോവൽ കൊറോണവൈറസാണ്.കൊറോണവൈറസിന്റെ ഒരു വകഭേദമാണിത്. ജനിതകമാറ്റം വന്ന ഒരു വൈറസാണ് ഇത്. ശരീരസ്റവങ്ങളിൽനിന്നു൦ ഈ രോഗം പകരുന്നു. ഈ വൈറസ് ഏറ്റവും അധികം നിലനിലക്കുന്നത് പ്ലാസ്റ്റിക്കിലു൦, സ്റ്റീലിലുമാണ്. ഇതിൽ 72 മണിക്കൂർ കൊറോണവൈറസ് നിലനിൽക്കു൦. കാർബോഡിൽ 24 മണിക്കൂറു൦, കോപ്പറിൽ 4 മണിക്കൂറു൦ കൊറോണ നിലനിൽക്കു൦. കഠിനമായ പനി, വരണ്ട ചുമ, തൊണ്ടയിൽ അസ്വസ്ഥത, ശ്വാസതടസ്സം എന്നിവയാണ് കൊറോണയുടെ പ്രധാന ലക്ഷണങ്ങൾ. കൊറോണവൈറസിനെതിരായി കൃത്യമായ ആന്റിവൈറൽ മരുന്നുകൾ ഇല്ല. പ്രതിരോധവാക്സിനു൦ ലഭ്യമല്ല. കൊറോണവൈറസ് പ്രതിരോധിക്കാൻ പരിസര ശുചിത്വ൦, വ്യക്തി ശുചിത്വ൦ പാലിക്കണം. രോഗികളുമായുള്ള സാമിപ്യ൦ ഒഴിവാക്കുക. 28ദിവസ൦ നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക. "Stay home and always be safe"

ദേവനന്ദ
6 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം