സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കൊറോണ എന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കൊറോണ എന്ന പാഠം | color=3 }} <center><poem> പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന പാഠം

പറയാനുമറിയാനും ഒന്നിനുമൊട്ടും
സമയമില്ലാത്തവർ നമ്മളിപ്പോൾ,
ദിവസങ്ങൾ, ആഴ്ചകൾ ഒന്നുമേയറിയാത്ത
ദിശയറിയാത്തൊരു നൗക പോലെ...

ഭീഷണിയാണ് 'കൊറോണ' നീയെങ്കിലും
വീണ്ടു വിചാരത്തിൻ ചിന്ത നല്കീ,
ഇത്തിരിക്കുഞ്ഞനാം നിന്റെ മുന്നിൽ ഞങ്ങൾ
എത്ര നിസാരരാണെന്ന സത്യം...

ഞാനില്ലയെങ്കിലെൻ പ്രസ്ഥാനമില്ലെന്ന
മൂഢ വിശ്വാസം തകർന്നടിഞ്ഞു,
വീടെന്ന കെട്ടിടം സ്വർഗമാകുന്നിതാ
വീട്ടുകാരെല്ലാം ചേർന്നിരിക്കേ...

ആഘോഷമില്ലാതെ, ആരവമില്ലാതെ
ആരുമേ കൂടെയില്ലാതെ,
കല്യാണവും പിന്നെ മരണവുമെല്ലാം
ഏവർക്കുമൊരുപോലെയായി വന്നു...

കാര്യങ്ങളേറെയുണ്ടീ മഹാമാരി തൻ
കാലത്ത് നാം പഠിച്ചീടാൻ,
അറിവല്ല, നേരിൻ തിരിച്ചറിവാണ്
'കൊറോണ' നീ നൽകിയ പാഠം...

അദ്വൈത് അനൂപ്
4 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത