പച്ചപ്പട്ടു പാവാടയിൽ മിന്നും
വെള്ളി നൂലിഴ പോലസംഖ്യം
കോമള നദികളുമീറൻ തടങ്ങളും
മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ
കുളിർത്തെന്നലായാഞ്ഞുവീശും
ഉഷ്ണക്കാലത്തും നീല ജലാശയങ്ങൾ
മണ്ണിൽ മാദക ഗന്ധം നുകരും
മക്കൾക്കാശ്രയ മരുളും
മമ നാടേ മനോഹരി ...
നിൻ മുക്ത സൗന്ദര്യം മുകരുന്നു ഞാൻ
മുഹമ്മദ് അസ്‌ലം .സി .പി
ക്ലാസ്സ് എ.യു.പി.എസ്.മണ്ണേംകോട് പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത