വെള്ളിക്കരയിട്ട മരതക പട്ടു ചുറ്റി
മണ്ണിൻ മുകുടമായി വിളങ്ങും
ലാവണ്യവതീ മനശാന്തി തരും
മമ ജൻമ നാടേ മനോഹരി
കളകള മൊഴുകി സ്നിഗ്ദ
മടിത്തട്ടു കാണുമാ റഴകാർന്ന-
രമവികളു മ തിരിൽ മേഘ മേലാപ്പു -
തൊടുമുത്തും ഗ മേരുക്കളും
പച്ചപ്പട്ടു പാവാടയിൽ മിന്നും
വെള്ളി നൂലിഴ പോലസംഖ്യം
കോമള നദികളുമീറൻ തടങ്ങളും
മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ
കുളിർത്തെന്നലായാഞ്ഞുവീശും
ഉഷ്ണക്കാലത്തും നീല ജലാശയങ്ങൾ
മണ്ണിൽ മാദക ഗന്ധം നുകരും
മക്കൾക്കാശ്രയ മരുളും
മമ നാടേ മനോഹരി ...
നിൻ മുക്ത സൗന്ദര്യം മുകരുന്നു ഞാൻ