എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/മാരിവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാരിവില്ല്

ഒരു വേനൽ കാലം കഴിഞ്ഞു. പുതുവർഷ മഴയ്ക്കായി വീടിൻ്റെയും പീടികകളുടെയും വരാന്തകളിൽ ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്നു കുട്ടികൾ. പെട്ടെന്ന് തന്നെ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടി. വരണ്ടുണങ്ങിയ ഭൂമിക്കും ദാഹിച്ച് വലഞ്ഞ ജീവജാലങ്ങൾക്കും ഉണങ്ങിക്കരിഞ്ഞ ചെടികൾക്കും പ്രതീക്ഷയുടെ കിരണങ്ങൾ ചൊരിഞ്ഞുകൊണ്ട് ആ മഴ ഭൂമിയിലെക്ക് പതിച്ചു. കുട്ടികൾ സന്തോഷത്തോടെ മഴയിൽ നൃത്തം ചെയ്യുകയും കളിവള്ളം ഉണ്ടാക്കി വെള്ളത്തിൽ ഒഴുക്കുകയും ചെയ്ത് സന്തോഷം പ്രകടിപ്പിച്ചു. ഇതേ സമയം ഒന്നുമറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു ഞാൻ. തുരന്നിട്ട ജനാലയിലൂടെ മാരുതൻ എന്നെ തഴുകിയുണർത്തി. ഉണർന്ന ഞാൻ എന്താണ് സംഭവിച്ചതെന്ന് അറിയുവാനായി ജനാലയിലൂടെ തല പുറത്തേക്കിട്ടപ്പോൾ കണ്ടത് വിസ്മയിപ്പിക്കുന്ന ആ ദൃശ്യമായിരുന്നു. സപ്തവർണ്ണങ്ങൾ മിന്നുന്ന മഴവില്ല്. ആ അമ്പരപ്പിക്കുന്ന കാഴ്ച ഇമവെട്ടാതെ ഞാൻ നോക്കി നിന്നുപോയി.

അനുപമ രാജ് SS
7 B എസ് കെ വി യു പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ