ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/വേണം, ഒരു തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേണം, ഒരു തിരിച്ചുവരവ്

കാലചക്രത്തിന്റെ കറക്കത്തിൽ , ജീവിതത്തിന്റെ ആനന്ദങ്ങളിലും വെപ്രാളത്തിലും ഒരു കടിഞ്ഞാണിട്ട പോലെ ഉത്ഭവിച്ച മഹാമാരിയാണല്ലോ കോ വിഡ് - 19. മനുഷ്യമനസ്സിൽ ഒരു ആഘാതമെന്ന പോലെ പടർന്ന ഈ മഹാമാരിയിൽ നിന്ന് ഒരു ഉയർത്തെഴുന്നേൽപിനെ ആഗ്രഹിക്കുന്നവരായി ഈ ലോക് ഡൗൺ കാലത്ത് ഒരാളും തന്നെയുണ്ടാവാൻ ഇടയില്ല. പക്ഷെ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്ന് എന്തെന്നാൽ കൊറോണയെ അത്ര എളുപ്പത്തിൽ മുഴുവനായി തുടച്ചു മാറ്റാൻ കഴിയില്ല എന്നുള്ളതാണ്. ചില മുൻകരുതലുകളും ജാഗ്രതയും എന്നാൽ കൂടി ഭയവും ഉണ്ടെങ്കിൽ മാത്രമേ ഇത് നമുക്ക് സാധിച്ചെടുക്കാൻ കഴിയുകയുള്ളൂ എന്നത് വാസ്തവമാണ്. ഈ കൊറോണ പശ്ചാത്തലത്തിൽ പിന്നാമ്പുറങ്ങളിലെ കാരണങ്ങളെ കുറിച്ചുള്ള അറിവുകൾ നമ്മൾക്കുണ്ടെങ്കിലും നമ്മളിൽ അധികപേരും അതിനെ വളരെ നിസാരമായി കാണുന്നു. എന്നാൽ കൂടി നമ്മുടെ കേരള സംസ്ഥാന സർക്കാരിന്റെ അഭിവാദ്യാർഹമായ പ്രവർത്തനങ്ങൾ മൂലം നമ്മുടെ സംസ്ഥാനത്ത് ഒരു പരിധി വരെ കോവി ഡിന്നെ തടുത്ത് നിർത്താൻ സാധിക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്.എന്നിരുന്നാൽ കൂടി മുഴുവനായും ഈ മഹാമാരിയെ തുരത്തണമെങ്കിൽ ഈ ജാഗ്രത പിൻതുടരേണ്ടതുണ്ടെന്ന് മറ്റു രാജ്യങ്ങളുടേയും സംസ്ഥാനങ്ങളുടേയും വാർത്തകൾ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ സർക്കാരിന്റേയും പോലീസിന്റെയും വാക്കുകൾ ധിക്കരിച്ച് നടക്കുന്നവർ നീചമായ അവിവേകമാണ് കാട്ടുന്നത് എന്ന് തന്നെ പറയേണ്ടി വരും. ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും നമ്മുടെ സുരക്ഷയ്ക്കും ഇനിയുള്ള തടസ്സങ്ങളും ആപത്തുകളുമൊന്നുമില്ലാത്ത ഒരു ജീവിതസാഹചര്യമുണ്ടാക്കാൻ വേണ്ടിയുമാണ് പ്രവർത്തിക്കുന്നത് എന്ന് അവർ മനസ്സിലാക്കുന്നില്ല. പക്ഷെ രാജ്യത്തിന്റെയും ജനങ്ങളുടേയും സുരക്ഷയ്ക്കും നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടി, അതിലുപരി ലോകത്തിന് സമാധാനം ലഭിക്കാൻ തന്നാൽ കഴിയുന്ന പ്രവർത്തനങ്ങൾ നടത്തുന്ന നന്മ മരങ്ങളുമുണ്ട്.ഒരു തിരിച്ചുവരവിന് നാം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ഈ ലോക് ഡൗണിന് ശേഷവും അത് പിൻതുടരുകയാണ് ചെയ്യേണ്ടത്. ഈ കോവിഡ് പശ്ചാത്തലത്തിലും ഒരു കാര്യം വളരെയേറെ ശ്രദ്ധേയമാണ്. നൂറ്റാണ്ട് പിന്നിട്ടിട്ടും നിയമം ദുർബലമായി തുടരുകയാണ് എന്നുള്ളതാണത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹോങ്കോങ്ങിൽ നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രവിശ്യയിൽ പടർന്നു പിടിച്ച മാരകമായ പ്ലേഗ് രോഗം തടയാൻ ഗവർണർ ജനറൽ കൗൺസിൽ പാസാക്കി നടപ്പാക്കിയ നിയമമാണ് 1897-ലെ എപിഡമിക് ഡിസീസ് ആക്ട് . വെറും നാലു വകുപ്പുകളുള്ള ഈ നിയമമാണ് ആഗോളതലത്തിൽ വികസിത രാജ്യങ്ങളെ പോലും പിടിച്ചടക്കുന്ന കൊറോണയെ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവെയ്ക്കുന്നത് എന്നത് വളരെയേറെ ശ്രദ്ധ പുലർത്തേണ്ട കാര്യമാണ്. ചില അപ്രധാനമായ ഭേദഗതികൾ വരുത്തിയ തൊഴിച്ചാൽ 123 വർഷം പിന്നിട്ടിട്ടും കാലത്തിലെ ആവശ്യകതകൾക്കും മാറ്റങ്ങൾക്കുമനുസരിച്ച് നിയമം പൊളിച്ചെഴുതാൻ സാധിച്ചിട്ടില്ല എന്നത് വാസ്തവമാണ്. ഈ വാസ്തവം ജനകീയമാക്കുകയും കാലത്തിന്റെ വളർച്ചയും സുരക്ഷയും മുൻനിർത്തി പരിഹാരമുണ്ടാക്കേണ്ടതുണ്ട്. കോടിക്കണക്കിന് ചിലവുകൾ കോവിഡ് ചികിത്സയ്ക്കായി നടത്തി ജനങ്ങൾക്കാവിശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രി ശ്രീ.ഷൈലജ ടീച്ചറേയും കേരളത്തിന് അഭിമാനമെന്ന നിലയ്ക്ക് ലോകത്ത് ശ്രദ്ധ ലഭിച്ചു എന്നത് അഭിമാനാർഹമാണ്. അതുപോലെ തന്നെ സ്വന്തം ജീവൻ പണയം വെച്ച് ഈ കോവിഡ് മഹാമാരിയെ തുരത്താൻ രാപകലില്ലാതെ പ്രയത്നിക്കുന്ന നഴ്സുമാരേയും ഡോക്ടർമാരേയും നാം നെഞ്ചോടുചേർക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലും വളരെയേറെ വേദന നൽകുന്ന ഒരു കാര്യമെന്തെന്നാൽ നമ്മുടെ ആരോഗ്യ മേഖലയിലും മറ്റും നമ്മുടെ സഹോദരങ്ങൾ മഹാമാരിക്കു കീഴടങ്ങേണ്ടി വന്നിട്ടുണ്ട് എന്നുള്ളതാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക ശ്രോതസ്സിന്റെ മുപ്പത് ശതമാനവും പ്രവാസികളിൽ നിന്നുള്ളതാണല്ലോ. അവർക്കുവേണ്ടി പോലും നമ്മുടെ സർക്കാരുകൾ മുൻകരുതലുകളെടുക്കുന്നതിൽ നിന്ന് കോവിഡിന്റെ മുഖം നമുക്ക് വ്യക്തമാണ്.ഇതിനെല്ലാമുപരി ഒരു തിരിച്ചുവരവിന് വേണ്ടി ആഗ്രഹിക്കുന്ന നാം ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രത്തിലാദ്യമായി നാം അനുഭവിക്കുന്ന ഈ അടച്ചുപൂട്ടൽ കൊണ്ട് നാം എന്തു പഠിച്ചു അല്ലെങ്കിൽ ഇനിയെന്ത് പഠിക്കാം എന്നുള്ളതാണ്.സിദ്ധാർത്തനിൽ നിന്നുള്ള ബുദ്ധ നിലേക്കുള്ള പരിവർത്തനം പോലെ നമ്മൾക്കും ഈ ലോക് ഡൗൺ കാലത്തിൽ നിന്നുള്ള പാഠങ്ങൾ പഠിച്ചു കൊണ്ട് ഒരു പരിവർത്തനം ആവിശ്യമില്ലേ എന്നു നാം സ്വയം ചിന്തിക്കേണ്ടതുണ്ടെന്നുള്ളതാണത്. ഇത്തരത്തിൽ ,ഒരു ചിട്ടയായ ജീവിത രീതിയും അനുഭവങ്ങളിലെ തിരിച്ചറിവും മഹാമാരിയുടെ താണ്ഡവങ്ങൾ വെറും നിസ്സാരമായി കാണാതിരിക്കുക ofയും ഈ പശ്ചാത്തലത്തിന്റെ കടിഞ്ഞാണിൽ നിന്നുമുള്ള മോചനത്തിനു വേണ്ടി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകരുടെ പ്രയത്നങ്ങൾക്ക് കൈതാങ്ങ് നൽകി ,സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും നന്മ പകർന്നാൽ മാത്രമേ ഒരു തിരിച്ചുവരവ് ഇവിടെ സാധ്യമാവുന്നുള്ളൂ.

ഷിഫാന എ
9 I ജി.വി.എച്ച്.എസ്.എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം