എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ അതിജീവിക്കാം - ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം - ഒറ്റക്കെട്ടായി


കൊറോണ!ഏവരും ഭീതിയോടെ മാത്രം കേൾക്കുന്നതും കേൾക്കാനിഷ്ടപെടാത്തതുമായ ഒരു പേര്. കോവിഡ്‌-19 എന്ന രോഗം ബാധിക്കുക ഐസോലേഷനിൽ കഴിയുക എന്നത് ജീവിതത്തിൽ ആർക്കും ഉണ്ടാകാതിരിക്കട്ടെ! എങ്കിലും ചിലകാര്യങ്ങൾ-രോഗിയേക്കാൾ മാനസികവ്യഥ അനുഭവിക്കുന്ന നിരീക്ഷണത്തിലിരിക്കുന്നവരെ കുറിച്ച്. രോഗിയേക്കാൾ മനസികവ്യഥ അനുഭവിക്കുന്നവരെന്ന് പറഞ്ഞതിൽ കാരണമുണ്ട്.രോഗി അടുത്ത ബന്ധുവാണെങ്കിൽ അവരെക്കുറിച്ചുള്ള വേവലാതി ,തനിക്ക് രോഗം വരുമോയെന്നുള്ള ഭയം,തന്നിൽ നിന്ന് മറ്റുള്ളവർക്ക് പടരുമോയെന്ന ആശങ്ക ഇതെല്ലാം നിരീക്ഷണത്തിലുള്ളവരുടെ പേടിസ്വപ്നമാണ് മാത്രവുമല്ല ഇതിലും വലിയൊരു പ്രശ്നമുള്ളത് സമൂഹം അവരെ ഒറ്റപ്പെടുത്തുന്ന തരത്തിലാണ് പെരുമാറുന്നത് എന്നതിലാണ്. വിദേശത്തു നിന്നെത്തിയ രോഗിയായ മകളെ കാണാനോ മകൾ അമ്മയെ കാണാനോ എത്താതിരുന്നിട്ടുകൂടി ഈ ഒറ്റപ്പെടലനുഭവിച്ച അമ്മയെ എനിക്ക് കാണാൻ കഴിഞ്ഞു."മകളല്ലേ ...അമ്മ എന്തായാലും പോയി കണ്ടുകാണും" എന്നു സമൂഹം തീരുമാനിക്കുകയാണ്.അതുകൊണ്ട് ആ വീട്ടിൽ പാൽ കൊടുക്കാൻ അനുവദിക്കില്ല, അവർക്ക് എന്തെങ്കിലും സാധനം വാങ്ങാൻ പുറത്തിറങ്ങാൻ അനുവദിക്കില്ല, കുറെ വിലക്കുകൾ ഏർപ്പെടുത്തി അവരെ ഒറ്റപ്പെടുത്തുകയുണ്ടായി. ഈ കൊറോണക്കാലത്തു സമൂഹത്തോട് ഒരഭ്യർഥനയുള്ളത് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും മാനസിക ആരോഗ്യമാണ് ആവശ്യം.അവരെ ആശ്വസിപ്പിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്യുക. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക!

ആർദ്ര.എസ്സ്
VII C എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം