എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം
പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം
പച്ചപ്പുതപ്പാൽ പുതച്ചു കിടക്കുന്ന ശാലീന സുന്ദരി.അതെ അത് നമ്മുടെ നാടായ കേരളം തന്നെ.പക്ഷെ കുളിർമയാൽ മുങ്ങിനിൽക്കുന്ന അത്തരമൊരു കേരളത്തെ നമുക്കിന്ന് ദർശിക്കാനാകുന്നില്ല.മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മരങ്ങൾ മുറിച്ചുകളയുക മാത്രമല്ല നാടിനെ മുഴുവനായും നശിപ്പിക്കുകയാണ് ചെയ്യുന്നത്.'ഒരു മരം മുറിച്ചാൽ പകരം അഞ്ച് മരങ്ങൾ വെച്ചുപിടിപ്പിക്കണം 'എന്ന വാക്യം ഏവരും ഇന്ന് വിസ്മരിച്ചുകൊണ്ടിരിക്കുകയാണ്.ഇനിയും ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ വലിയൊരു പ്രതിസന്ധിഘട്ടം തന്നെ രൂപപ്പെട്ടേക്കാം. ഇന്ന് നമ്മുടെ ദിനം പ്രതി ആവശ്യങ്ങൾക്കായി പരിസ്ഥിതി വളരെയധികം ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് . ഒരു ടൺ പേപ്പർ ഉണ്ടാക്കാൻ വേണ്ടി പതിനേഴു വൃഷങ്ങളാണ് മുറിച്ചുകൊണ്ടിരിക്കുന്നത് .'മരം ഒരു വരം 'ഇന്ന് വെറും ഒരു ചൊല്ലായി മാത്രം അവശേഷിക്കുന്നു . ഇതിനോടൊപ്പം റോഡ് നിർമാണവും ടൈൽ പാകുന്നതുമെല്ലാം ഇന്ന് മണ്ണിനെ ഒരുപാട് ദോഷകരമായി ബാധിക്കുന്നു .ഈ കാരണത്താൽ മണ്ണിലേക്കുള്ള ജലത്തിന്റെ |