എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം
പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം
പച്ചപ്പുതപ്പാൽ പുതച്ചു കിടക്കുന്ന ശാലീന സുന്ദരി.അതെ അത് നമ്മുടെ നാടായ കേരളം തന്നെ.പക്ഷെ കുളിർമയാൽ മുങ്ങിനിൽക്കുന്ന അത്തരമൊരു കേരളത്തെ നമുക്കിന്ന് ദർശിക്കാനാകുന്നില്ല.മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മരങ്ങൾ മുറിച്ചുകളയുക മാത്രമല്ല നാടിനെ മുഴുവനായും നശിപ്പിക്കുകയാണ് ചെയ്യുന്നത്.'ഒരു മരം മുറിച്ചാൽ പകരം അഞ്ച് മരങ്ങൾ വെച്ചുപിടിപ്പിക്കണം 'എന്ന വാക്യം ഏവരും ഇന്ന് വിസ്മരിച്ചുകൊണ്ടിരിക്കുകയാണ്.ഇനിയും ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ വലിയൊരു പ്രതിസന്ധിഘട്ടം തന്നെ രൂപപ്പെട്ടേക്കാം. ഇന്ന് നമ്മുടെ ദിനം പ്രതി ആവശ്യങ്ങൾക്കായി പരിസ്ഥിതി വളരെയധികം ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് . ഒരു ടൺ പേപ്പർ ഉണ്ടാക്കാൻ വേണ്ടി പതിനേഴു വൃഷങ്ങളാണ് മുറിച്ചുകൊണ്ടിരിക്കുന്നത് .'മരം ഒരു വരം 'ഇന്ന് വെറും ഒരു ചൊല്ലായി മാത്രം അവശേഷിക്കുന്നു .ഇതിനോടൊപ്പം റോഡ് നിർമാണവും ടൈൽ പാകുന്നതുമെല്ലാം ഇന്ന് മണ്ണിനെ ഒരുപാട് ദോഷകരമായി ബാധിക്കുന്നു .ഈ കാരണത്താൽ മണ്ണിലേക്കുള്ള ജലത്തിന്റെഅളവ് കുറയുകയും ഒപ്പം മണ്ണിനടിയിലെ ജലാംശം കുറയുകയും വരൾച്ചക്കു കാരണമാവുകയും ചെയ്യുന്നു . ഇതെല്ലാം കൊണ്ട് ഇന്ന് ധാരാളം ജീവജാലങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു . പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നമുക്കിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശുചിത്വം .ഇതിനു പ്രധാന കാരണം സ്വാർഥത തന്നെയാണെന്നു നിസംശയം പറയാം .ചിലർ തങ്ങളുടെ വീടും വീട്ടുപരിസരവും മാത്രം വൃത്തിയാക്കുന്നു .മറ്റുചിലർ വീട്ടുശുചിത്വം മാത്രം ശ്രദ്ധിക്കുകയും ചില പുതുതലമുറ സ്വന്തം മുറിക്കു മാത്രവും പ്രാധാന്യംകൊടുത്തു പോകുന്നു . ശുചിത്വമേ ജീവിതത്തിൽ പാലിക്കാത്ത നിരവധി ആളുകൾ ഇന്നുണ്ടെന്ന കാര്യംതീർത്തും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് .ഒരു വ്യക്തിക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ടഒന്നാണ് ശുചിത്വമുള്ള ശരീരവും പരിസരവും . പണ്ടു കാലത്ത് ക്ഷേത്രങ്ങൾക്കും മറ്റും കൂടുതൽ പ്രാധാന്യം നൽകിയിരുന്നതിനാൽ അന്നത്തെ ആളുകൾ ഇതിലേറെ വൃത്തിയും ശുചിത്വവും പാലിച്ചിരുന്നു . പക്ഷെ ഈ കാലഘട്ടത്തിൽ അത്തരമൊരു സാഹചര്യം കുറവായതിനാൽ വൃത്തിയുടെ പ്രാധാന്യവും അവിടെ നഷ്ട്ടപെട്ടു . ഇന്നത്തെ കാലത്ത് പ്രദേശങ്ങളും വൃത്തിഹീനമായേ നമുക്ക് കാണാൻ സാധിക്കുന്നുള്ളൂ .നൂറുകൂട്ടം തിരക്കുകൾക്കിടയിൽ മനുഷ്യൻ തന്റെ പ്രകൃതിയെ അല്ലെങ്കിൽ പരിസരത്തെ മറന്നുപോകുന്നു എന്നു തന്നെ പറയാവുന്നതാണ് .ഇതിനാൽ ഇന്ന് എല്ലായിടവും എല്ലാത്തരത്തിലും മലിനമായിക്കൊണ്ടിരിക്കുന്നു.വാഹനങ്ങളിൽ നിന്നുള്ള പുകയും മറ്റു പൊടിപടലങ്ങളും കാരണം വായു മലിനമാകുന്നതിനെ തുടർന്ന് ശുദ്ധവായുവിന്റെ ലഭ്യതക്ക് കുറവ് സംഭവിക്കുന്നു .പുഴകളും ,നദികളും തടാകങ്ങളും ,പ്ലാസ്റ്റിക്കുകളും മറ്റും നിക്ഷേപിക്കപ്പെട്ട് ഉപയോഗശൂന്യമായി അവശേഷിക്കുന്നു .ഇങ്ങനെ ഇങ്ങനെ പല കാരണങ്ങളാൽ ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിൽനിന്നും തന്നെ തുടച്ചുമാറ്റപ്പെടുന്നു . പരിസ്ഥിതി മലിനീകരണവും ശുചിത്വമില്ലായ്മയും വന്നവസാനിക്കുന്നത്ത് രോഗങ്ങളിലാണ് .നിപ്പ ,കൊറോണ, പ്ലേഗ് എന്നിങ്ങനെ ആളുകളുടെ ജീവനെടുത്ത മാരകമായ വൈറസ്സുകൾക്കും ഇവ പല രീതിയിൽ വഴിയൊരുക്കികൊടുക്കുന്നു .വാഹനങ്ങളുടെ അമിത ഉപയോഗം കാരണം വളരെ മാരകവും അപകടവുമായ കാർബൺമോണോക് സൈഡ് വായുവിൽ പരക്കുകയും ജീവജാലങ്ങളുടെ ശ്വാസകോശങ്ങൾക്ക് കേട് വരുത്തുകയും ചെയ്യുന്നു .ഇത്തരത്തിലുള്ള ഗ്യാസുകൾ കൂടുന്നതിനാലും മരങ്ങൾ കുറയുന്നതിനാലും ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺപാളിക്ക് വിള്ളൽ വീഴുകയും അതിലൂടെ വരുന്ന അപകടകരമായ സൂര്യ രശ്മികൾ അല്ലെങ്കിൽ യുവി റെയ്‌സ് കാൻസർ പോലെയുള്ള രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു . ലാഭം ഉയർത്തുന്നതിനുവേണ്ടി ഇന്ന് മനുഷ്യർ ഭക്ഷണത്തിൽ കലർത്തുന്ന മായങ്ങളാലും രോഗങ്ങൾ പിടിവിടാതെ പിന്തുടരും.......
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം