സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകത്തെ ഞെട്ടിച്ച കൊറോണ | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ ഞെട്ടിച്ച കൊറോണ

അമ്മയുടെ വിളി കേട്ടാണ് രാഹുൽ കണ്ണ് തുറന്നത്. അവൻ എഴുന്നേറ്റ് അമ്മയുടെ അടുക്കൽ വന്നു. അച്ഛന് നല്ല സുഖമില്ല. ഇന്ന് നീ ചന്തയിൽ പോയി പച്ചക്കറികൾ വിൽക്കണം അമ്മ പറഞ്ഞു. അച്ഛനെന്താണെന്നറിയില്ല. രാത്രി മുഴുവൻ ശ്വാസംമുട്ടലും ചുമയുമായിരുന്നു.

നാട്ടിലാകെ കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. ഇനി ഒരുപക്ഷെ അച്ഛനും അതാണോ. ആ കുഞ്ഞു മനസ്സിൽ ഭയം തോന്നി. അവൻ പച്ചക്കറിയുമായി ചന്തയിലേക്ക് പോയി. അത് വിറ്റുകിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് ആ കുടുംബം കഴിഞ്ഞിരുന്നത്.

അവൻ ചന്തയിൽ നിന്ന് തിരിച്ചു വന്നപ്പോൾ 'അമ്മ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്താ അമ്മേ അച്ഛനെവിടെ. അച്ഛനെ ആരൊക്കെയോ കൊണ്ടുപോയി. കോവിഡ് ആണെന്നാണ് പറയുന്നത്. നമ്മളോടും 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് അവർ പറഞ്ഞു. ഇനി നമ്മൾ എങ്ങനെ ജീവിക്കും. പിന്നെയുള്ള ദിവസങ്ങൾ ദുരിത പൂർണമായിരുന്നു.

ഒരാഴ്ച കഴിഞ്ഞു ആരൊക്കെയോ വീട്ടിലേക്കു വരുന്നതുകണ്ട് അവൻ അമ്മയെ വിളിച്ചു. ആരോഗ്യപ്രവർത്തകരായിരുന്നു അവർ. അച്ഛൻ മരിച്ചത് അറിയിക്കാൻ വന്നതാണ്‌ . അവൻ വാശി പിടിച്ചു അച്ഛനെ കാണാൻ. ഇല്ല മോനെ ആരെയും കാണിക്കത്തില്ല. അവർ അച്ഛനെ അടക്കം ചെയ്തു. നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ അറിയിക്കണം. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. അവർ പറഞ്ഞു നിർത്തി. തളർന്നു കിടക്കുന്ന അമ്മയെ നോക്കി അവൻ നിശ്ചലനായി നിന്നു.

അലക്സ് ജോർജ് ബിജു
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ