ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/ഒരു കാര്യം പറയാനുണ്ട്

12:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കാര്യം പറയാനുണ്ട്

പൂവള്ളിയിലാടുന്ന പുഷ്പങ്ങളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
കാർമുകിലിൽ ഉറങ്ങുന്ന മഴത്തുള്ളികളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
പൂക്കളീന്ന് തേൻ നുകരും തേനീച്ചകളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
രാത്രിക്ക് ശോഭയാകും അമ്പിളിമാമാ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
തണലായി അലങ്കരിക്കും വൻവൃക്ഷങ്ങളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
മെഴുകുതിരിപോൽ കത്തി ജ്വലിച്ച് അണഞ്ഞു പോകുന്നു
സ്മരണയില്ലല്ലോ ആർക്കും നിങ്ങളെ.. ആർക്കും നിങ്ങളെ..

സുനിൽ കണ്ണൻ എസ്
8 A ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത