ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/ഒരു കാര്യം പറയാനുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കാര്യം പറയാനുണ്ട്

പൂവള്ളിയിലാടുന്ന പുഷ്പങ്ങളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
കാർമുകിലിൽ ഉറങ്ങുന്ന മഴത്തുള്ളികളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
പൂക്കളീന്ന് തേൻ നുകരും തേനീച്ചകളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
രാത്രിക്ക് ശോഭയാകും അമ്പിളിമാമാ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
തണലായി അലങ്കരിക്കും വൻവൃക്ഷങ്ങളെ
നിങ്ങളോടൊരു കാര്യം പറയാനുണ്ട്
മെഴുകുതിരിപോൽ കത്തി ജ്വലിച്ച് അണഞ്ഞു പോകുന്നു
സ്മരണയില്ലല്ലോ ആർക്കും നിങ്ങളെ.. ആർക്കും നിങ്ങളെ..

സുനിൽ കണ്ണൻ എസ്
8 A ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത