ജെ യു പി എസ് പന്തല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജെ യു പി എസ് പന്തല്ലൂർ
വിലാസം
പന്തല്ലൂർ

ജെ.യു.പി.എസ്.പന്തല്ലൂർ
,
680305
സ്ഥാപിതം1943 -
വിവരങ്ങൾ
ഫോൺ04802727467
ഇമെയിൽjupspanthallor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23345 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAnila N.S
അവസാനം തിരുത്തിയത്
23-04-202023345


| }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ നെല്ലായി വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറിയ പ്രദേശമാണ് പന്തല്ലൂർ. പറപ്പൂക്കര പഞ്ചായത്തിലെ 5,6 വാർഡുകളിലായി “പന്തല്ലൂർ ജനത എൽ പി, യു സ്കൂൾ," സ്ഥിതി ചെയ്യുന്നു. പുഴകളും തോടുകളും പാടങ്ങളും കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പന്തല്ലൂരിന്‌ ഒരു തിലകക്കുറിയെന്നോണം 1943- ൽ ശ്രീ കെ പി ശ്രീധരൻ കർത്താവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. പള്ളത്ത് മഠം മലയാളം സ്കൂൾ പന്തല്ലൂർ എന്ന് നാമകരണം നടത്തി. പിന്നീട് എയ്ഡഡ് മലയാളം സ്കൂൾ, പന്തല്ലൂർ എന്നാക്കി മാറ്റി.1950-51 വർഷത്തിൽ ജനത ലോവർ സെക്കന്ററി സ്കൂൾ, പന്തല്ലൂർ എന്നായി മാറി. തുടർന്നുള്ള വർഷങ്ങളിൽ ജനത മിഡിൽ സ്കൂൾ പന്തല്ലൂർ എന്നായി. എന്നാൽ 1957 ജൂൺ ഒന്നാം തിയതി മുതൽ വിദ്യാലയം ജനത യു പി സ്കൂൾ, പന്തല്ലൂർ എന്ന് അറിയപ്പെടുന്നു.

സ്റ്റാഫ് മാനേജ്മെന്റായി തുടങ്ങി വളരെക്കാലം പ്രവർത്തിച്ച ശേഷം മാർച്ചിൽ വ്യക്തിഗത മാനേജ്‌മന്റ് സ്കൂളായി മാറി. ശ്രീ കാട്ടിക്കുളം ഭരതൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും പ്രീ- പ്രൈമറി ക്ലാസ്സുകളും ആണ് ഇവിടെ പ്രവർത്തിക്കുന്നത് . (അധ്യാപക -രക്ഷാകർതൃ സംഘടനകളും , മാതൃ സംഘടനകളുംസ്കൂളിന്റെ യശസ്സിന് വേണ്ടി പ്രവർത്തിക്കുന്നു. ) പി ടി എ , എം പി ടി എ , എസ്എസ് ജി , ഒഎസ് എ തുടങ്ങിയ സംഘടനകൾ സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. എല്ലാവരും സഹകരിച്ചു പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജെ_യു_പി_എസ്_പന്തല്ലൂർ&oldid=876208" എന്ന താളിൽനിന്ന് ശേഖരിച്ചത്