എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ശുചിത്വം അറിവു നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം അറിവു നൽകും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അറിവു നൽകും

ഏഴാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു അശോക് .അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയാൽ പങ്കെടുക്കണം എന്നും പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കും എന്ന് പറഞ്ഞിരുന്നു അന്ന് ഒരു കുട്ടി മാത്രം വന്നില്ല .ആരാ ഇന്ന് വരാത്തതെന്ന് നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി .ക്ലാസ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്നു .എന്താ മുരളീ നീ എന്താ പ്രാർത്ഥനയ്ക്ക് കവരാഞ്ഞത് .മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ് മുറിയിലേക്ക് വന്നതും ഒരേസമയത്തായിരുന്നു .അധ്യാപകൻ ചോദിച്ചു അശോക് ഇന്ന് പ്രാർത്ഥനയ്ക്ക് ആരാ വരാതിരുന്നത് .സർ ഇന്ന് എല്ലാവരും വന്നിരുന്നു .മുരളി മാത്രം വന്നില്ല .അധ്യാപകൻ മുരളിയോട് എന്താ മുരളീ അശോക് പറഞ്ഞത് സത്യമാണോ? ഇന്ന് നീ പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ അധ്യാപകൻ എന്താണോ പറയുക എന്ന പേടിയിൽ ക്ലാസ് റൂം ശാന്തമായി വിദ്യാർത്ഥികൾ എല്ലാം ഇന്ന് എന്തായാലും മുരളിക്ക് ശിക്ഷ കിട്ടും എന്ന് പറഞ്ഞ് പരസ്പരം ചിരിച്ചുകൊണ്ടിരുന്നു. കാരണം മുരളി നന്നായി പഠിക്കുന്ന വിദ്യാർത്ഥിയാണ്. അധ്യാപകൻ മുരളിയെ വിളിച്ചു.തെറ്റ് ആര് ചെയ്താലും ശിക്ഷ കൊടുക്കും അതിന് മുൻപ് നീ എന്താ പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞത് എന്ന് പറയൂ. സർ ഞാൻ വേഗം തന്നെ ക്ലാസ് റൂമിൽ എത്തിയിരുന്നു അപ്പോൾ എല്ലാവരും പ്രാർത്ഥനയ്ക്ക് പോയി കഴിഞ്ഞു. അപ്പോൾ ആണ് ഞാൻ ക്ലാസ് റൂമ് വൃത്തികേടായി കിടക്കുന്നത് കണ്ടത് ഞാൻ എല്ലാം വൃത്തിയാക്കി എന്ന് മുരളി മറുപടി പറഞ്ഞു.സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടില്ലേ വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഠിച്ചാൽ അറിവ് വരുകയില്ലഎന്ന്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സർ എനിക്ക് ശിക്ഷ തന്നോളൂ അധ്യാപകൻ പറഞ്ഞു നീ ചെയ്തത് വളരെ നല്ല കാര്യം ആണ്. എല്ലാവരും മുരളിയെ കണ്ട് പഠിക്കുക. വൃത്തിഹീനമായ സ്ഥലത്ത് നിന്ന് എങ്ങനെയാണ് അറിവ് വരുക?

കൃഷ്ണതീർത്ഥ
5 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ