പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
2020മാർച്ച് 10 - ആ ദിവസം ഉച്ച ഭക്ഷണത്തിനു വിട്ട സമയത്താണ് ആ നടുക്കുന്ന വാർത്ത കേട്ടത്. സ്കൂൾ അടച്ചിരിക്കുന്നു. ഏഴു വർഷം തുടർച്ചയായി പഠിച്ച എന്റെ പ്രിയപ്പെട്ട വിദ്യാലയത്തോടും ഗുരുനാഥന്മാരോടും സഹപാഠികളോടും ഒരു വാക്ക് പോലും യാത്ര ചോദിക്കാനാവാതെ പെട്ടെന്ന് പിരിയേണ്ടി വന്നതിലുള്ള വല്ലാത്ത സങ്കടവും വേദനയും ആഘാതവും പറഞ്ഞറിയിക്കാൻ കഴിയില്ല. കൊറോണ എന്ന വൈറസാണ് ലോകത്തെ വിറപ്പിച്ചിരിക്കുന്നത്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകമാകെ പടർന്നിരിക്കുന്നു. ഭീതിജനകമായ അവസ്ഥയിലാണ് നാം ഇപ്പോൾ ഉള്ളത്. വേണ്ടത്ര ഗൗരവത്തോടെ ഇതിനെ കാണാതിരുന്ന അമേരിക്ക ഇപ്പോൾ ആ വൈറസിന് മുന്നിൽ പതറുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും. സ്‌കൂളുകൾ, കടകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എല്ലാം അടച്ചുപൂട്ടി. ജനങ്ങളെയെല്ലാം വീടുകളിലും അടച്ചുപൂട്ടി. ദിവസവും പത്രങ്ങളിൽ ഇത്ര പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇത്ര പേർ മരണപ്പെട്ടു, എന്ന വാർത്ത മാത്രമേ കാണാനുള്ളൂ. ബഹു. പ്രധാനമന്ത്രിയുടെയും മുഖ്യ മന്ത്രിയുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ വളരെ ശ്‌ളാഘനീയമാണ്. കർശനമായ നിയന്ത്രണങ്ങൾ സാമൂഹിക വ്യാപനം തടയാൻ കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും സേവനം നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഭീതിജനകമായ ഈ അവസ്ഥയിൽ നിന്ന് കരകയറാൻ നമുക്ക് ജാഗ്രതയോടെ മുന്നേറാം. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഒരു നല്ല ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം, പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം