എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''രോഗപ്രതിരോധവും പരിസ്ഥിതിയും '''
പ്രഭാതത്തിന്റെ പട്ടുപോലുള്ള ഇളം കാറ്റു വീശിയപ്പോൾ മാമ്പൂക്കളും അതിനൊത്ത് നല്ല മാധുര്യമൂറുന്ന മാമ്പഴങ്ങളും ആടിക്കളിച്ചു. പ്രഭാതസൂര്യന്റെ ഇളം ചൂടുള്ള മഞ്ഞുകിരണങ്ങളെ നോക്കി അഭിവാദനമർപ്പിച്ചു.വളരെ ശാന്തമായ നിദ്രയിലായിരുന്ന ഭൂമിയുടെ നെറുകൈയിലെ മലകൾക്കിടയിലൂടെ എത്തിനോക്കി പുഞ്ചിരിച്ചുകൊണ്ട് സൂര്യൻ കടന്നു വന്നു.വർണകണങ്ങളായ പൂക്കളും, പക്ഷിപറവാദികളും ആർത്തുല്ലസിച്ചും,ചൂളം വിളിച്ചും,ആടിക്കളിച്ചും സൂര്യന്റെ വരവിനെ സ്വാഗതം ചെയ്തു.പൂമ്പാറ്റകൾ ഓരോന്നോരോന്നായി വന്നെത്തി.പൂക്കളെ വലംവെക്കുകയും മധുവുണ്ട് ദൂരത്തേയ്ക്ക് അണയുകയും ചെയ്തു.അപ്പോഴാണ് ഇളം ചുവപ്പ് ചുണ്ടുകളും, കുഞ്ഞിക്കണ്ണും,ദുഃഖമാർന്ന മുഖവുമായി ചിന്നുതത്തമ്മ മാവിൻ കൊമ്പിലെത്തിയത്.എന്താ ചിന്നു നിന്റെ മുഖത്തൊരു വല്ലായ്‌മ?മാവ് ചോദിച്ചു.അറിഞ്ഞില്ലേ കൊറോണ എന്ന മഹാമാരി ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ലക്ഷകണക്കിന് മനുഷ്യർ വൈറസ് പിടിപെട്ട് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നു.'ആ അവർക്ക് അതു തന്നെ വേണം.പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലമാണ് ഇന്നവർ അനുഭവിക്കുന്നത്.'മാവ് തുടർന്നു.മനുഷ്യന് ദൈവം കൊടുത്ത ബുദ്ധിയും,ശക്തിയും,വൈദവങ്ങളും ഉപയോഗിച്ച് മനുഷ്യനെ തന്നെ നശിപ്പിക്കാനുള്ള കണ്ടുപിടിത്തങ്ങൾക്ക് വിനിയോഗിച്ചു.അവൻ മാരകമായ മിസൈലുകളെയും,ബൂമ്പുകളെയും,വൈറസുകളെയും നിർമിച്ചു.അതിൽ അവർ ഊറ്റം കൊള്ളുകയും ചെയ്തു.അത് മാത്രമല്ല. അവർ ഈ സൃഷ്ടികളെ കൊണ്ട് ആയിരകണക്കിന് മനുഷ്യരെയും കുരുന്നുജീവനുകളെയും കൊന്നൊടുക്കി.അതിൽ അവൻ ആനന്ദം കണ്ടു.മാത്രമല്ല നൂതനമായ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുകയും അതുവഴി ഭൂമിയുടെ മാറിടം കുത്തിപ്പിളർത്തുകയും, കുന്നുകളും, മലകളും ഇടിച്ചു നിരത്തുകയും നീരുറവകളെ നശിപ്പിക്കുകയും അംബരചുംബികളായ കെട്ടിടങ്ങൾ പടുത്തുയർത്തുകയും,ഉപയോഗ ശൂന്യമായ പാഴ്വസ്തുക്കളെ വലിച്ചെറിഞ്ഞ് മണ്ണിനെയും ജലാശയങ്ങളെയും മലീമസമാക്കുകയും ചെയ്തു.ഭൂമിയോട് ചെയ്ത ക്രൂരതകൾക്ക് കണക്കില്ല.അതിന് നീ എന്തിനാ വിഷമിക്കുന്നത്?ചിലപ്പോൾ ഇതൊക്കെ നമ്മളെയും കൂടി ബാധിക്കുമോ എന്നോർത്താണ് ഞാൻ...ങും...എല്ലാം ശരിയാവും,മാവ് പറഞ്ഞു.'ദേ,അങ്ങോട്ട് നോക്കിയേ!അണ്ണാറക്കണ്ണൻ വരുന്നു. ചിന്നുതത്തമ്മ പറഞ്ഞു.എന്താ അണ്ണാറക്കണ്ണാ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ.ഈ വഴിയൊക്കെ മറന്നോ?ഏയ്...അങ്ങനെയങ്ങു മറക്കുമോ ഞാൻ' അണ്ണാറക്കണ്ണൻ പറഞ്ഞു.അല്ല,നിങ്ങൾ രണ്ടുപേരുംകൂടി എന്താ കാലത്തുതന്നെ ഒരു ചർച്ച.