എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''രോഗപ്രതിരോധവും പരിസ്ഥിതിയും '''

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധവും പരിസ്ഥിതിയും

പ്രഭാതത്തിന്റെ പട്ടുപോലുള്ള ഇളം കാറ്റു വീശിയപ്പോൾ മാമ്പൂക്കളും അതിനൊത്ത് നല്ല മാധുര്യമൂറുന്ന മാമ്പഴങ്ങളും ആടിക്കളിച്ചു. പ്രഭാതസൂര്യന്റെ ഇളം ചൂടുള്ള മഞ്ഞുകിരണങ്ങളെ നോക്കി അഭിവാദനമർപ്പിച്ചു.വളരെ ശാന്തമായ നിദ്രയിലായിരുന്ന ഭൂമിയുടെ നെറുകയിലെ മലകൾക്കിടയിലൂടെ എത്തിനോക്കി പുഞ്ചിരിച്ചുകൊണ്ട് സൂര്യൻ കടന്നു വന്നു.വർണകണങ്ങളായ പൂക്കളും, പക്ഷിപറവാദികളും ആർത്തുല്ലസിച്ചും,ചൂളം വിളിച്ചും,ആടിക്കളിച്ചും സൂര്യന്റെ വരവിനെ സ്വാഗതം ചെയ്തു.പൂമ്പാറ്റകൾ ഓരോന്നോരോന്നായി വന്നെത്തി.പൂക്കളെ വലംവെക്കുകയും മധുവുണ്ട് ദൂരത്തേയ്ക്ക് അണയുകയും ചെയ്തു.അപ്പോഴാണ് ഇളം ചുവപ്പ് ചുണ്ടുകളും, കുഞ്ഞിക്കണ്ണും,ദുഃഖമാർന്ന മുഖവുമായി ചിന്നുത്തത്തമ്മ മാവിൻ കൊമ്പിലെത്തിയത്.എന്താ ചിന്നു നിന്റെ മുഖത്തൊരു വല്ലായ്‌മ?മാവ് ചോദിച്ചു.അറിഞ്ഞില്ലേ കൊറോണ എന്ന മഹാമാരി ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ലക്ഷക്കണക്കിന് മനുഷ്യർ വൈറസ് പിടിപെട്ട് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നു.'ആ.. അവർക്ക് അതു തന്നെ വേണം.പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലമാണ് ഇന്നവർ അനുഭവിയ്‌ക്കുന്നത്.'മാവ് തുടർന്നു.മനുഷ്യന് ദൈവം കൊടുത്ത ബുദ്ധിയും,ശക്തിയും,വൈദവങ്ങളും ഉപയോഗിച്ച് മനുഷ്യനെ തന്നെ നശിപ്പിക്കാനുള്ള കണ്ടുപിടിത്തങ്ങൾക്ക് വിനിയോഗിച്ചു.അവൻ മാരകമായ മിസൈലുകളെയും,ബോംബുകളെയും,വൈറസുകളെയും നിർമ്മിച്ചു.അതിൽ അവർ ഊറ്റം കൊള്ളുകയും ചെയ്തു.അത് മാത്രമല്ല. അവർ ഈ സൃഷ്ടികളെ കൊണ്ട് ആയിരക്കണക്കിന് മനുഷ്യരെയും കുരുന്നുജീവനുകളെയും കൊന്നൊടുക്കി.അതിൽ അവൻ ആനന്ദം കണ്ടു.മാത്രമല്ല നൂതനമായ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുകയും അതുവഴി ഭൂമിയുടെ മാറിടം കുത്തിപ്പിളർത്തുകയും, കുന്നുകളും, മലകളും ഇടിച്ചു നിരത്തുകയും നീരുറവകളെ നശിപ്പിക്കുകയും അംബരചുംബികളായ കെട്ടിടങ്ങൾ പടുത്തുയർത്തുകയും,ഉപയോഗ ശൂന്യമായ പാഴ്വസ്തുക്കളെ വലിച്ചെറിഞ്ഞ് മണ്ണിനെയും ജലാശയങ്ങളെയും മലീമസമാക്കുകയും ചെയ്തു.ഭൂമിയോട് ചെയ്ത ക്രൂരതകൾക്ക് കണക്കില്ല.അതിന് നീ എന്തിനാ വിഷമിക്കുന്നത്?ചിലപ്പോൾ ഇതൊക്കെ നമ്മളെയും കൂടി ബാധിക്കുമോ എന്നോർത്താണ് ഞാൻ...ങും...എല്ലാം ശരിയാവും,മാവ് പറഞ്ഞു.'ദേ,അങ്ങോട്ട് നോക്കിയേ!അണ്ണാറക്കണ്ണൻ വരുന്നു. ചിന്നുത്തത്തമ്മ പറഞ്ഞു.എന്താ അണ്ണാറക്കണ്ണാ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ.ഈ വഴിയൊക്കെ മറന്നോ?'ഏയ്...അങ്ങനെയങ്ങു മറക്കുമോ ഞാൻ' അണ്ണാറക്കണ്ണൻ പറഞ്ഞു.അല്ല,നിങ്ങൾ രണ്ടുപേരുംകൂടി എന്താ കാലത്തുതന്നെ ഒരു ചർച്ച.ഞങ്ങൾ കൊറോണയെപ്പറ്റി സംസാരിച്ചതാ.അപ്പോൾ നിങ്ങളറിഞ്ഞില്ലേ?ലോകമാകെ വൈറസിനെ നേരിടാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുക്കയാ.ചിന്നുത്തത്തമ്മ അപ്പോഴേക്കും കുറുങ്ങച്ചന്മാരെ തിരക്കി.കുരങ്ങച്ചന്മാരുടെ കാര്യം കഷ്ടത്തിലാ.ലോക്ക് ഡൗൺ ആയതിനാൽ കുരങ്ങന്മാർക്ക് പഴയതുപോലെ ഭക്ഷണം കിട്ടുന്നില്ല,പാവം...മാവ് പറഞ്ഞു.ആര് പറഞ്ഞു.കുരങ്ങന്മാർക്കിപ്പോഴാ നല്ലത്.അവർക്ക് ചില സന്നദ്ധസംഘടനകൾ വഴി വിഭവസമ്പന്നമായ ആഹാരങ്ങൾ ലഭിക്കുന്നുണ്ട്.ആ സമയത്താണ് മാവ് അതു ശ്രദ്ധിച്ചത്.അവിടെ ചില മദ്യപാനികൾ കൂട്ടംകൂടി നിൽക്കുന്നു.ചിന്നു തത്തമ്മ പറഞ്ഞു.ഈ സാഹചര്യത്തിൽ ആൾക്കാർ കൂട്ടംകൂടി നിൽക്കുന്നത് ശിക്ഷാർഹമല്ലേ?ആൾക്കാർ തമ്മിൽ ഒരു മീറ്റർ അകലമെങ്കിലും പാലിക്കേണ്ടേ? ഈ അവസ്ഥയാണെങ്കിൽ രോഗശമനത്തിനു പകരം രോഗവര്ധനവാണുണ്ടാവുക.നമുക്ക് ഉടനെതന്നെ ഇൻസ്‌പെക്ടർ ബാലുക്കരടിയെ വിവരമറിയിക്കാം.അദ്ദേഹം വന്ന്‌ ഇവർക്ക് നല്ല ശിക്ഷ കൊടുക്കട്ടെ.ബാലുക്കരടി വന്ന്‌ മദ്യപാനികൾക്ക് നിർദേശം നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.ബാലുക്കരടിയുടെ നിർദേശങ്ങൾ ഇതൊക്കെയായിരുന്നു.'ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്,അതിനാൽ നമുക്കെല്ലാവർക്കും ഒരുമിച്ചു പോരാടണം.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു നന്നായി കഴുകണം.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.രണ്ടു നേരം കുളിക്കണം.ആഴ്ചയിലൊരിക്കൽ നഖം വെട്ടണം.വീട്ടിൽത്തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കണം.ധാരാളം വെള്ളം കുടിക്കണം.കാരണം അതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കും.ഈ നിർദേശങ്ങളെല്ലാം പാലിച്ചുകൊണ്ട്‌ നമുക്കൊരു നല്ല നാളേയ്ക്ക് വേണ്ടി പോരാടാം കൂട്ടരേ.'

ഫർഹാന.യു.എ
8G എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ