ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/മരവും കിളിയും

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   മരവും കിളിയും    <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  മരവും കിളിയും   

ഒരു മരച്ചില്ലയിൽ നിന്നുമൊരു കിളി
മധുരമായ് കളകളം പാടി
ആ മരക്കൊമ്പിൽ കുലച്ചുനിൽക്കുന്നൊരാ
കായ്‍കനികളൊക്കെയും തിന്നും.
ഒരു പ്രഭാതത്തിൽ മഴുവേന്തി വന്നവർ
വൻമരമൊക്കെ മുറിച്ചു
ആ മരച്ചില്ലയിൽ സ്ഥിരമായി വാണവർ
ചിറകിട്ടടിച്ചൊച്ച വെച്ചൂ
ഇനിയൊരു കൂടുമെനയാൻ ചില്ലയില്ല
അന്തിയുറങ്ങാനിടവുമില്ല
കായ്കനി തിന്നാനിടവുമില്ല
ദു:ഖവും നഷ്ടവുമാരറിവും
ഇതിനൊരു പരിഹാരമാരു നൽകും?

നന്ദന എം എ
10 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത